New Update
/sathyam/media/media_files/2025/12/21/pic-2025-12-21-22-27-55.jpg)
കൊച്ചി: കൊച്ചി-മുസിരിസ് ബിനാലെ ആറാം ലക്കത്തിന്റെ വേദിയായ ആസ്പിൻവാൾ ഹൗസിൽ 'ബിനാലെ കട' ചലച്ചിത്രതാരം റിമ കല്ലിങ്കൽ ഉദ്ഘാടനം ചെയ്തു. കലാകാരന്മാരെയും കലാസ്വാദകരെയും ഒരുപോലെ തൃപ്തിപ്പെടുത്തുന്നതാണ് ബിനാലെ പ്രദർശനങ്ങളെന്ന് അവർ അഭിപ്രായപ്പെട്ടു.
കൊച്ചി-മുസിരിസ് ബിനാലെ രാജ്യത്തെ തന്നെ ഏറ്റവും കാത്തിരിക്കുന്ന സാംസ്കാരിക വേദികളിലൊന്നാണെന്ന് അവർ പറഞ്ഞു. ജീവിതത്തെ മറ്റൊരു വീക്ഷണ കോണിൽ നോക്കിക്കാണാൻ ബിനാലെ നമ്മെ പ്രേരിപ്പിക്കുന്നു. ഇത് മൂന്നാമത്തെ ബിനാലെ സന്ദർശനമാണെന്ന് പറഞ്ഞ റിമ, ബിനാലെ നടക്കാതിരുന്ന വർഷങ്ങളിൽ അതിന്റെ കുറവ് ശരിക്കും അനുഭവപ്പെട്ടിരുന്നുവെന്ന് കുട്ടിച്ചേർത്തു.

ഫോർട്ട് കൊച്ചിയിൽ താമസിച്ച് ഓരോ കലാസൃഷ്ടിക്കും വേദിക്കും കലാകാരനുമൊപ്പം സമയം ചെലവഴിക്കാനാണ് ആഗ്രഹിക്കുന്നതെന്നും അവർ പറഞ്ഞു.
കൊച്ചി മുസിരിസ് ബിനാലെ പ്രസിഡൻറ് ബോസ് കൃഷ്ണമാചാരി , കൊച്ചി ബിനാലെ ഫൗണ്ടേഷൻ സിഇഒ തോമസ് വർഗീസ് തുടങ്ങിയവരും സംബന്ധിച്ചു.

Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us