കെ എസ് ആർ ടി സി സർവീസുകൾ കൂടുതൽ ജനപ്രിയമാകുന്നു: മന്ത്രി കെ.ബി ഗണേഷ് കുമാർ

പുതിയ ബസ് സർവീസ് ആരംഭിക്കുന്നതോടെപുനലൂർ നഗരത്തിലേക്കുള്ള യാത്രാസൗകര്യം വർധിക്കും. പരീക്ഷണാർത്ഥം ആരംഭിച്ച എല്ലാ മിനി ബസ് സർവീസുകളും വിജയമായി. 

New Update
img(184)

കൊല്ലം: കെഎസ്ആർടിസി ബസ് സർവീസുകൾക്ക് കൂടുതൽ ജനപ്രീതി ലഭിക്കുന്ന കാലഘട്ടമാണിതെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാർ. 

Advertisment

ഇളമ്പൽ, നരിക്കൽ, കുതിരച്ചിറ, കല്ലടമുക്ക്  വഴി പുനലൂരിലേക്ക് സർവീസ് നടത്തുന്ന പുതിയ കെഎസ്ആർടിസി ബസ് ഫ്ലാഗ് ഓഫ്  നിർവഹിക്കുകയായിരുന്നു അദ്ദേഹം.

പുതിയ ബസ് സർവീസ് ആരംഭിക്കുന്നതോടെപുനലൂർ നഗരത്തിലേക്കുള്ള യാത്രാസൗകര്യം വർധിക്കും. പരീക്ഷണാർത്ഥം ആരംഭിച്ച എല്ലാ മിനി ബസ് സർവീസുകളും വിജയമായി. 

യാത്രക്കാരുടെഎണ്ണം വർധിച്ചതിനാൽ മിനി ബസ്സുകൾക്ക് പകരം കൂടുതൽ സൗകര്യങ്ങളോടെയുള്ള ബസ്സുകൾ കൊണ്ടുവരും. സ്വകാര്യ ബസ്സുകൾ സർവീസ് നടത്താത്ത റൂട്ടുകളിൽ കൂടുതൽ ബസ്സുകളുടെ സർവീസ് പുതുതായി ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു. 

Advertisment