Advertisment

കോഴിക്കോട് ഫറോഖിൽ തെരുവ് നായ ആക്രമണം; 12 പേർക്ക് കടിയേറ്റു

author-image
Soumya
New Update
street dogs-2

കോഴിക്കോട് ഫറോഖിൽ പത്തുവയസ്സുകാരി ഉൾപ്പടെ  12 പേർക്ക് തെരുവ് നായയുടെ കടിയേറ്റു. ഇതിൽ നാല് പേരുടെ പരിക്ക് ഗുരുതരമാണ്. ആളുകളെ കടിച്ച നായ ടിപ്പർ ലോറിയിടിച്ച് ചത്തു.

നെല്ലൂരിലാണ് സംഭവം.  ഗുരുതരമായി പരിക്കേറ്റ 4 പേരിൽ ഒരാളുടെ മുഖത്ത് നിന്ന് മൂക്ക് അറ്റുപോയതായി വിവരം. നാലുപേരും കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

ആളുകളെ ആക്രമിച്ച് ഓടിപോകുന്നതിനിടെയാണ് നായ ടിപ്പറിൽ കയറി ചത്തത്. നായയ്ക്ക് പേവിഷബാധയുണ്ടോ എന്ന കാര്യം വ്യക്തമല്ല. നായയുടെ ജഡം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിട്ടുണ്ട്. 

Advertisment