ഓണത്തിനു നാടൻ ബന്ദി പൂവ് ലക്ഷ്യമിട്ടു ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌- കൃഷി ഭവന്റെ ആഭിമുഖ്യത്തിൽ ബന്ദി കൃഷിയിറക്കി കുടുംബശ്രീ

New Update
bandhi krishi

ഉഴവൂർ : ഉഴവൂർ ഗ്രാമ പഞ്ചായത്ത്‌- കൃഷി ഭവൻ ആഭിമുഖ്യത്തിൽ കുടുംബശ്രീ ഓണത്തിനു നാടൻ ബന്ദി പൂവ് ലക്ഷ്യമിട്ടു മാങ്ങാട്ട്  മനോജിന്റെ പുരയിടത്തിൽ  ബന്ദി കൃഷിയിറക്കി. നടീൽ ഉത്സവം  ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്  ഇൻ ചാർജ്  തങ്കച്ചൻ കെ എം ഉദ്ഘാടനം നിർവഹിച്ചു.

Advertisment

ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സണൺ ബിനു ജോസ് പഞ്ചായത്ത്‌ അംഗങ്ങളായ ഏലിയമ്മ കുരുവിള , മേരി സജി, ബിൻസി അനിൽ, റിനി വിത്സൻ എന്നിവർ സംസാരിച്ചു.  സി ഡി എസ് ചെയർ പേഴ്സൺ മോളി രാജ്‌കുമാർ, കുടുംബശ്രീ അംഗങ്ങളായ വിമല, ഷബ്‌ന, അമിത, അനില, ശാന്ത അംഗങ്ങൻ വാടി ടീച്ചർ സ്മിത, കൃഷി ഉദ്യോഗസ്ഥരായ  അനൂപ് കരുണാകരൻ, ഷൈജു വർഗീസ്  എന്നിവർ    സംബന്ധിച്ചു.

Advertisment