രൂപതാ തലത്തിൽ അവാർഡ് നേട്ടവുമായി കുറവിലങ്ങാട് കുടുംബ കൂട്ടായ്മ

New Update
WhatsApp Image 2026-02-05 at 12.02.13 PM


കുറവിലങ്ങാട് :രൂപതാ തലത്തിലെ മികച്ച കുടുംബ കൂട്ടായ്മയ്ക്കുള്ള അവാർഡ് കുറവിലങ്ങാട് ഇടവകയ്ക്ക് ലഭിച്ചു.രൂപതയിലെ ഏറ്റവും വലിയ ഇടവകൾക്കുള്ള ഡി കാറ്റഗറിയിലാണ് ഒന്നാം സ്ഥാനത്ത് ഇടവക എത്തിയത്. പാലാ രൂപതാ ധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് അവാർഡുകൾ വിതരണം ചെയ്തു.മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത് മറിയം ആർച്ച് ഡീക്കൻ തീർത്ഥാടന ദൈവാലയത്തിൻ്റെ  ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരി,കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ.പോൾ കുന്നുംപുറത്ത്,സീനിയർ അസിസ്റ്റൻറ് വികാരി ഫാ.ജോസഫ് മണിയഞ്ചിറ ജനറൽ ലീഡർ ബോബിച്ചൻ നിധീരി എന്നിവരുടെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ ആത്മീയ, സാമൂഹ്യ , ജീവകാരുണ്യ, സാംസ്കാരിക പരിപാടികൾക്കാണ്  അവാർഡിനായി പരിഗണിക്കപ്പെട്ടത്.

Advertisment

ഫാ. ജോസഫ് ചൂരക്കൽ,ഫാ. ആൻറണി വാഴക്കാലായിൽ, ഫാ.തോമസ് താന്നി മല എന്നിവരുടെ നേതൃത്വത്തിലാണ് സോൺ തല പ്രവർത്തനങ്ങൾ ക്രോഡീകരിക്കുന്നത്. 3400 ഓളം കുടുംബങ്ങളെ നാലു സോണുകളാക്കി തിരിച്ചാണ് പ്രവർത്തനങ്ങൾ ആവിഷ്കരിച്ചു വരുന്നത് . 850 ഓളം ഭവനങ്ങൾ അടങ്ങുന്ന സോണുകൾക്ക് ഷൈജു പാവുത്തി യേൽ , ജിയോ ക രികുളം ,ജോസ് മണക്കാട്ട് ,സണ്ണി വെട്ടിക്കാട്ട് എന്നിവർ നേതൃത്വം നൽകുന്നു.സോൺ തല സെക്രട്ടറിമാരായി ജോളി ടോമി എണ്ണംപ്രായിൽ,ഷൈനി സാബു മഞ്ഞപ്പള്ളി, സ്മിത ഷിജു പുതിയിടം,ആശാ വിക്ടർ കുന്നുമല എന്നിവരും പ്രവർത്തിക്കുന്നു.
        
പ്രാർത്ഥിക്കുന്ന കൂട്ടായ്മ പ്രവർത്തിക്കുന്ന സമൂഹം എന്ന ആപ്തവാക്യത്തിൽ ഊന്നിയ കർമ്മ പദ്ധതികളാണ് ഇടവകയിൽ നടപ്പിലാക്കിയത്. 

81യൂണിറ്റുകളിലായി ആദ്യമാസം തന്നെ റോഡ് ശുചീകരണം, വഴിനിർമ്മാണം,ചികിത്സ സഹായം,ഭവന നിർമ്മാണ സഹായം ഉൾപ്പെടെ 121 സാമൂഹ്യകർമ്മ പദ്ധതികൾ നടപ്പിലാക്കി.
നേതൃത്വ പരിശീലന പരിപാടികൾ, പ്രവർത്തനമാർഗരേഖ പ്രകാശനം,
ഭാരവാഹികൾക്ക് കൈപ്പുസ്തകം പ്രസിദ്ധീകരിക്കൽ, ലഹരിവിരുദ്ധ ജാഗ്രതാ വാരം-ലഹരിവിരുദ്ധ കർമ്മ പദ്ധതികൾ, വചന മനനപഠന മത്സരങ്ങൾ, അഖണ്ഡ ബൈബിൾ പാരായണം, കുടുംബ കൂട്ടായ്മ ഗാനം ചിട്ടപ്പെടുത്തൽ. രാമപുരം കുഞ്ഞച്ചൻ,അരുവിത്തുറ വല്യച്ചൻ മല തീർത്ഥാടനങ്ങളും നടത്തി.

ഛത്തീസ്ഗഡ് ക്രൈസ്തവ പീഡനങ്ങൾക്കെതിരെ  -പള്ളിക്കവലയിൽ പ്രതിഷേധാഗ്നി സംഘടിപ്പിക്കുകയും,രൂപതയുടെ ഭരണങ്ങാനം  പ്രതിഷേധ സംഗമത്തിൽ 700 പേരുടെ പങ്കെടുപ്പിക്കുകയും ചെയ്തു. ഹോം മിഷൻ പദ്ധതി , യൂണിറ്റ് തല 81 യുവജന സംഗമങ്ങൾ,
കാർഷിക ഉത്പന്ന സമാഹരണവും, ജീവകാരുണ്യ ഫണ്ട് രൂപീകരണവും ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നടത്തി. മരിയൻ പഠന പദ്ധതികളും16 കേന്ദ്രങ്ങളിൽ നിന്നും പള്ളിയിലേക്ക് ജപമാല റാലികളും ,സോൺ തല തിരുനാളുകളും കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്നു. -നാടകം,മെഗാ ഷോ ,മാജിക് ഷോ ,മ്യൂസിക് ബാൻഡ് തുടങ്ങിയ സാംസ്കാരിക കലാ പരിപാടികളും സംഘടിപ്പിച്ചു.

യൂണിറ്റുകളിൽ നടത്തിയ നുഹ്റാ -2025  രൂപതാതല പരിശീലന പരിപാടികളും,
വയോജന ദിനാചരണവും, ബൈബിൾ കയ്യെഴുത്തു പ്രതിയും ശ്രദ്ധേയമായ പ്രവർത്തനങ്ങളാ യിരുന്നു.

ഇടവകതലത്തിൽ ചേർന്ന അനുമോദന യോഗത്തിൽ ആർച്ച് പ്രീസ്റ്റ് ഡോ. തോമസ് മേനാച്ചേരി ഭാരവാഹികളെ പൊന്നാടയിച്ച് ആദരിച്ചു.ജനറൽ ലീഡർ ബോബിച്ചൻ നിധീരി അധ്യക്ഷത വഹിച്ചു.കുടുംബ കൂട്ടായ്മ ഡയറക്ടർ ഫാ. പോൾ കുന്നുംപുറത്ത് ,പള്ളിയോഗം സെക്രട്ടറി ബെന്നി കോച്ചേരി,കൈക്കാരൻ ജോസ് പടവത്ത്,സിസ്റ്റർ വന്ദന സി.എം.സി. എന്നിവർ പ്രസംഗിച്ചു.

Advertisment