Advertisment

കുവൈറ്റ്‌ കെഎംസിസി സോഷ്യൽ സെക്യുരിറ്റി സ്കീം വിതരണം ചെയ്തു

New Update
social skeem

കോഴിക്കോട് :കുവൈത്ത് കെഎംസിസി അംഗമായിരിക്കെ മരണമടഞ്ഞ അംഗത്തിന്റെ കുടുംബത്തിന് സമൂഹസുരക്ഷാ പദ്ധതിയുടെ ഭാഗമായുള്ള സാമ്പത്തിക സഹായം വിതരണം ചെയ്തു.

Advertisment

കുന്ദമംഗലം മുസ്ലിം ലീഗ് ഓഫീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി യു.സി. രാമൻ ഉദ്ഘാടനം ചെയ്തു. കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് അസീസ് തിക്കോടി അധ്യക്ഷനായിരുന്നു.

പരിപാടിയിൽ കുന്ദമംഗലം മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് മൂസ മൗലവി, ജനറൽ സെക്രട്ടറി ഹംസ മാസ്റ്റർ, കുവൈത്ത് കെഎംസിസി കോഴിക്കോട് ജില്ലാ ഭാരവാഹികളായ ഹനീഫ കൊടുവള്ളി, സുഹൈൽ നൂറാംതോട്, കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി ബാബുമോൻ, ജില്ലാ കൗൺസിലർ മമ്മിക്കോയ, കുവൈത്ത് കെഎംസിസി തിരുവമ്പാടി മണ്ഡലം ജനറൽ സെക്രട്ടറി ജാഫർ കൈതപ്പൊയിൽ തുടങ്ങിയവർ പങ്കെടുത്തു.

വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് മുഹമ്മദ് കോയ, യു.സി. രാമനിൽ നിന്നും തുക ഏറ്റുവാങ്ങി.
കുവൈത്ത് കെഎംസിസി കുന്ദമംഗലം പ്രസിഡന്റ് ബാവ സ്വാഗതവും സോഷ്യൽ സെക്യൂരിറ്റി സ്കീം സംസ്ഥാന ജനറൽ കൺവീനർ ഗഫൂർ അത്തോളി നന്ദിയും പറഞ്ഞു.

 

Advertisment