/sathyam/media/media_files/2025/11/12/187ac5fe-410a-4252-8bd2-8b1037e2cd68-2025-11-12-19-21-08.jpg)
പൊന്നാനി: മഞ്ചേരി ജാമിഅഃ ഹികമിയ്യയിൽ നിന്ന് പഠനം പൂർത്തിയാക്കി കർമരംഗത്തേക്ക് കാലെടുത്ത് വെക്കുന്ന നൂറ്റിഅൻപതിൽപരം യുവ പണ്ഡിതൻമാർക്ക് വേണ്ടി പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ വിഖ്യാതമായ "വിളക്കത്തിരിക്കൽ" ചടങ്ങ് അരങ്ങേറി.
മുഹിയുസ്സുന്ന: ശൈഖുനാ പൊന്മള അബ്ദുൽ ഖാദിർ മുസ്‌ലിയാർ ഫത്ഹുൽ മുഈൻ ദർസ് നടത്തി ചടങ്ങിന് നേതൃത്വം നൽകി. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയുടെ ഓരോ ഭാഗങ്ങളും ചരിത്രപ്രാധാന്യം ഉള്ളതാണെന്നും മുൻഗാമികളായ പർവ്വത സമാനരായ പണ്ഡിതന്മാർ വിളക്കത്തിരുന്നവരും അതിന് വേണ്ടി കഠിനാധ്വാനം ചെയ്തവരാണെന്നും അദ്ദേഹം സദസ്സിനെ ഓർമപ്പെടുത്തി.
പണ്ഡിതവര്യനും ചരിത്രകാരനും സ്വാതന്ത്ര്യ പോരാളിയുമായ ശൈഖ് സൈനുദ്ധീൻ മഖ്ദൂം നിർമിച്ച പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിൽ അദ്ദേഹം തുടക്കമിട്ടതാണ് ദർസ് വിദ്യാർത്ഥികൾക്കായുള്ള വിളക്കത്തിരിക്കൽ ബിരുദ ചടങ്ങ്. നൂറ്റാണ്ടുകളായി മതവിദ്യാഭ്യാസത്തിന്റെ മാറ്റും മഹിമയും അടയാളപ്പെടുത്തുന്നതാണ് ഇത്.
സയ്യിദ് സീതിക്കോയ തങ്ങൾ ബുഖാരി, സയ്യിദ് ഹബീബ് തുറാബ് തങ്ങൾ, അബ്ദുള്ള ബാഖവി ഇയ്യാട്, കെ എം മുഹമ്മദ് ഖാസിം കോയ, ഹികമിയ്യ മാനേജർ അബ്ദുറഹ്മാൻ മുസ്‌ലിയാർ, ഹസൻ ബാഖവി പല്ലാർ, മുഹമ്മദ് സഖാഫി വേങ്ങര, അബ്ദുറഹീം സഖാഫി കുമരംപുത്തൂർ എന്നിവർ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us