വികസനപാതയിൽ മുന്നോട്ട് ..മുന്നോട്ട്.. ആറ്റിങ്ങലിൽ പ്രചാരണം തുടങ്ങി എൽ.ഡി.എഫ് ; ബജറ്റിൽ ആറ്റിങ്ങൽ നഗരമേഖലയേയും ഗ്രാമീണ മേഖലയേയും ഒരു പോലെ പരിഗണിച്ചെന്ന് സി പി എം ; സംസ്ഥാന ബജറ്റിൽ അനുവദിച്ച പദ്ധതികൾ എടുത്ത് കാട്ടി നിയമസഭാ തെരഞ്ഞെടുപ്പിൽ തുടർ വിജയം ലക്ഷ്യമിട്ട് ഒ.എസ് അംബിക

New Update
attingal mandalam

ആറ്റിങ്ങൽ :സംസ്ഥാന ബജറ്റിൽ ആറ്റിങ്ങൽ  മണ്ഡലത്തിലെ 13 പുതിയ പ്രവൃത്തികൾക്ക് 
14 കോടി രൂപ അനുവദിച്ചെന്നാണ് ഇടത് പക്ഷ ജനാധിപത്യമുന്നണി ചൂണ്ടിക്കാട്ടുന്നത്. 

Advertisment


ആറ്റിങ്ങൽ വലിയകുന്ന് താലൂക്ക് ആശുപത്രയിൽ മാലിന്യ സംസ്കരണ പ്ലാന്റും അനുബന്ധ സൗകര്യങ്ങൾക്കുമായി  75 ലക്ഷം , ആറ്റിങ്ങൽ നഗരസഭ ടി ബി ജങ്ങ്ഷൻ പാർക്ക് നവീകരണത്തിന് 25 ലക്ഷം , പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പുതിയകാവ് - മങ്കാട് റോഡ് നവീകരണത്തിനായി 1 കോടി കിളിമാനൂർ ഗ്രാമപഞ്ചായത്ത് മലയമഠം - ദേവേശ്വരം - ചെങ്കിക്കുന്ന് റോഡ് നവീകരണത്തിന്  1 കോടി ,പുളിമാത്ത് ഗ്രാമപഞ്ചായത്ത് മഞ്ഞപ്പാറ ഗവ.എൽ.പി.എസ് പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി ,നഗരൂർ ഗ്രാമപഞ്ചായത്ത് ആൽത്തറമൂട് - വിളയിൽകട - തണ്ണിക്കോണം റോഡ് നവീകരണത്തിന്  കോടി ,കരവാരം ഗ്രാമപഞ്ചായത്ത് പുല്ലൂർമുക്ക് - ഗുരുമന്ദിരം റോഡ് നവീകരണത്തിന് ഒരു  കോടി ,ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയം നവീകരണത്തിന് ഒരു കോടി ,


ഒറ്റൂർ ഗവ.എൽ . പി . എസ് പുതിയ കെട്ടിട നിർമ്മാണത്തിന് ഒരു കോടി ,മണമ്പൂർ ഗ്രാമപഞ്ചായത്ത് മഠവിളാകം - അമ്പലത്തുംപണ റോഡ് നവീകരണം - തോട് സൈഡ് വാളും പാലവും നിർമ്മാണത്തിന്  ഒരു കോടി ,വക്കം ഗ്രാമപഞ്ചായത്ത് ചന്തമുക്ക് - പുളിവിളാകം - ഇറങ്ങ്കടവ് റോഡ് നവീകരണത്തിന് ഒരു  കോടി ,വാമനപുരം നദിയിൽ അഡ്വഞ്ചർ ടൂറിസം പദ്ധതിക്ക്  2 കോടി , പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് അലവക്കോട് - ഇടക്കരിക്കകം - വണ്ടിത്തടം - മണലേത്ത് പച്ച റോഡിന് 2 കോടി  എന്നീ പ്രവൃത്തികൾക്കാണ്  ബജറ്റിൽ അനുമതി ലഭിച്ചിട്ടുള്ളത്.

മണ്ഡലത്തിലെ നഗര മേഖലയേയും ഗ്രാമീണ മേഖലയേയും ഒരു പോലെ ബജറ്റിൽ പരിഗണിച്ചെന്നും സമയ ബന്ധിതമായി പദ്ധതി നടപ്പിലാക്കുമെന്നും ഇടത് പക്ഷ ജനാധിപത്യമുന്നണി അവകാശപെടുന്നു. ബജറ്റിലെ പദ്ധതികൾ എടുത്ത് കാട്ടി ആറ്റിങ്ങൽ എം.എൽ.എ ഒ എസ് അംബിക കളത്തിലിറങ്ങിയതോടെ വീണ്ടും മത്സരിക്കാൻ അംബികയുമുണ്ടാകുമെന്ന് ഉറപ്പാണ്

Advertisment