Advertisment

ഹയർ സെക്കൻററിയിൽ 100% വിജയവുമായി ഏദൻ ഗാർഡൻ

7 വിദ്യാർത്ഥിനികൾ 95% മാർക്കിന് മുകളിലും 7 വിദ്യാർത്ഥിനികൾ 90% മാർക്കിന് മുകളിലും 17 വിദ്യാർത്ഥിന 80% മാർക്കിന് മുകളിലും നേടി. അനുമോദന സമ്മേളനം ആലപ്പുഴ എം പി അഡ്വ. എ എം ആരിഫ് ഉദ്ഘാടനം ചെയ്യുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

author-image
ഇ.എം റഷീദ്
New Update
adan Untitled.565.jpg

കായംകുളം: കേരള ഹയർ സെക്കൻററി പരീക്ഷയിൽ  100% വിജയവുമായി കായംകുളത്തെ ഏദൻ ഗാർഡൻ ഗേൾസ് കാമ്പസ്. പരീക്ഷ എഴുതിയ 31 വിദ്യാർത്ഥിനികളിൽ നിന്നും 7 പേർ ഫുൾ എ പ്ലസ് നേടി. 

Advertisment

7 വിദ്യാർത്ഥിനികൾ 95% മാർക്കിന് മുകളിലും 7 വിദ്യാർത്ഥിനികൾ 90% മാർക്കിന് മുകളിലും 17 വിദ്യാർത്ഥിന 80% മാർക്കിന് മുകളിലും നേടി. അനുമോദന സമ്മേളനം ആലപ്പുഴ എം പി അഡ്വ. എ എം ആരിഫ് ഉദ്ഘാടനം ചെയ്യുകയും അവാർഡുകൾ വിതരണം ചെയ്യുകയും ചെയ്തു.

രാഷ്ട്രീയ സാംസ്കാരിക നേതാക്കളായ ഐ ഷിഹാബുദ്ദീൻ എ.ജെ.ഷാജഹാൻ,ഷാമില അനിമോൻ,ഇർഷാദ് ചക്കാലശ്ശേരിൽ, അഡ്വ.ഷിജി,ലിയാക്കത്ത് പറമ്പിൽ,ഷമിമോൾ,മനാഫ് മണ്ണാശ്ശേരി, കെ എൻ മുഹമ്മദ് സിയ പ്രസംഗിച്ചു.

അബ്ദുൽ റഷീദ് കരുമാടി അധ്യക്ഷത വഹിച്ച യോഗത്തിൽ ഹാഫിസ് സാലിം അഹമ്മദ് സ്വാഗതമോതി പ്രിൻസിപ്പാൾ ഡോക്ടർ.അബ്ദുൽ ഖാദർ നൂറാനി കൃതജ്ഞത രേഖപ്പെടുത്തി.

Advertisment