New Update
/sathyam/media/media_files/2025/09/20/music-meditation-2025-09-20-22-54-50.jpg)
മാവേലിക്കര: മാവേലിക്കര കാരാഴ്മ എസ്ആര്‍ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 ന് 4 മണിമുതൽ മ്യുസിക്ക് മെഡിറ്റേഷൻ ക്ലാസ് നടത്തുന്നു.
Advertisment
സിനിമ, സീരിയൽ, നാടക സംഗീത സംവിധായകൻ ഡോ. ബിജു അനന്തകൃഷ്ണൻ മ്യുസിക്ക് മെഡിറ്റേഷന് നേതൃത്വം നൽകും. സംഗീത വിദ്യാർത്ഥികൾ, പ്രൊഫഷണൽ ഗായകർ, ഒപ്പം റിയാലിറ്റി ഷോയിൽ പാടാൻ താൽപര്യമുള്ളവർക്കും കംപ്ലിറ്റ് വോക്കൽ ടെക്കനിക്കിനെക്കുറിച്ച് വിശദമായി പഠിക്കാൻ കഴിയുന്ന മ്യുസിക്ക് മെഡിറ്റേഷൻ ക്ലാസിൽ പങ്കെടുക്കാം.
പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ ഒക്ടോബർ ഒന്നിന് മുൻമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് മാനേജിംഗ് ട്രസ്റ്റി രത്നമ്മ പിഎന്‍, ഭാരവാഹികളായ ഇ.വി കലേശൻ (നാടകകൃത്ത്), സുന്ദരം പ്രഭാകരൻ, മോഹനൻ ചേരാവള്ളി, ജയവിഷ്ണു വാത്തികുളം എന്നിവർ അറിയിച്ചു. രജിസ്റ്റര്‍ ചെയ്യാന്‍ - 8848584502, 9846386776, srcharitabletrust@gmail.com