/sathyam/media/media_files/2026/02/13/nanma-maram-global-foundation-2026-02-13-00-43-44.jpg)
ആലപ്പുഴ: നന്മ മരം ഗ്ലോബൽ ഫൗണ്ടേഷൻ 8 -ാമത് സംസ്ഥാന വാർഷിക സമ്മേളനം ഫെബ്രു: 15ന് രാവിലെ 9.30 ന്ആലപ്പുഴ റോട്ടറി കമ്മ്യൂണിറ്റി ഹാളിൽ കെ.സി.വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തെ നന്മ മരം പ്രവർത്തകരായ തിരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്ക് സ്വീകരണം നൽകും. ഗ്ലോബൽ ഫൗണ്ടേഷൻ പ്രസിഡൻ്റ് ഡോ. സൈജു ഖാലിദ് അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാന പരിസ്ഥിതി മാധ്യമ അവാർഡ് ന്യൂസ്18 പ്രിൻസിപ്പാൾ ക്യാമറ മാൻ റ്റി.എസ് ഹരികൃഷ്ണനും, സംസ്ഥാന പരിസ്ഥിതി അവാർഡ് വിദ്യാഭ്യാസം, കായംകുളം എം.എസ്.എം കോളേജിനും, സംസ്ഥാന പരിസ്ഥിതി അവാർഡ് മുരളീധരൻ വേളേരീ മഠം പാലക്കാട്, നന്മമരം വനിതാ രത്നം അവാർഡ് ഐ.ആർ.എം.എസ് വടകര എ.കെ. ശാരികക്കും കെ.സി.വേണുഗോപാൽ സമ്മാനിക്കും.
ആലപ്പുഴ മെഡിൽ കോളേജ് പ്രിൻസിപ്പൾ ഡോ. ബി. പദ്മകുമാർ, ഐ.എം.എ. സ്റ്റേറ്റ് ജോ. സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി രാജധാനി ഷാജഹാൻ എന്നിവർ പങ്കെടുക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us