/sathyam/media/media_files/2026/02/17/alappuzha-district-sports-council-2026-02-17-23-33-37.jpg)
ആലപ്പുഴ: ആലപ്പുഴ ജില്ലാ സ്പോർട്‌സ് കൗൺസിൽ ഭാരവാഹികളുടെ സത്യപ്രതിജ്ഞയും ജില്ലയിലെ സ്പോർട്‌സ് അക്കാദമികളിൽ നിന്നും ദേശീയ അന്തർദേശീയ മത്സരങ്ങളിൽ വിജയിച്ച കായികതാരങ്ങൾക്കും അവരുടെ പരിശീലകർക്കുമുള്ള അനുമോദനവും ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള സ്പോർട്‌സ് കിറ്റ് വിതരണവും ആലപ്പുഴ വൈഎംസിഎ ഹാളിൽ വച്ച് നടത്തപ്പെട്ടു.
പി.പി ചിത്തരഞ്ജൻ എംഎൽഎ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കൗൺസിൽ പ്രസിഡൻറ് വി.ജി വിഷ്‌ണു സ്വാഗതം ആശംസിച്ചു.
കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ പ്രസിഡൻ്റ് യുഷറഫലി സത്യവാചകം ചൊല്ലിക്കൊടുത്തു. കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ ഉദ്ഘാടനം നിർവ്വഹിച്ചു.
കേരള കായിക രംഗത്തെ പുതിയ മാറ്റങ്ങളെ കുറിച്ചും കായികമേഖലയുടെ ഉന്നമനത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതത്തിൽ തുക വകയിരുത്തേണ്ടതിനെക്കുറിച്ചും ഇടപെടാൻ കഴിയുന്ന കായിക മേലകളെക്കുറിച്ചും പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹം വിശദമാക്കി.
ജില്ലാ സ്പോർട്‌സ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ വി. സവിനയൻ, ടി. ജയമേഹൻ, ഗ്രിസിൽഡ കെ സേവ്യർ, പി.എസ് ബാബു, കെ.ആർ. ബ്രിജിത്ത്, രാജേഷ് പാറയിൽ സീതാറാം, ജില്ലാ സ്പോർട്‌സ് കൌൺസിൽ സെക്രട്ടറി റോയ് ടി.പി, ജില്ലാ സ്പോർട്‌സ് ഓഫീസർ ഡോ. സി.വി. ബിജിലാൽ, വൈ.എം.സിഎ സെക്രട്ടറി എബ്രഹാം കുരുവിള എന്നിവർ സംസാരിച്ചു.
ജില്ലയിലെ വിവിധ തദ്ദേശസ്ഥാപനങ്ങളിലെ പ്രതിനിധികൾ, സ്പോർട്‌സ് കൗൺസിൽ ജീവനക്കാർ, കായിക അധ്യാപകർ, അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us