/sathyam/media/media_files/2026/02/18/vg-vishnu-2026-02-18-16-43-47.jpg)
ആലപ്പുഴ: എസ്‌സി എസ്‌ടി വിഭാഗത്തിന് വാസസ്ഥലം വാങ്ങുന്നതിന് നിലവിലുള്ള 75000 രൂപ കൊണ്ട് സ്ഥലം ലഭ്യമല്ലാത്ത സാഹചര്യത്തിൽ തുക വർദ്ധിപ്പിക്കാൻ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെടണമെന്ന് എൽഡിഎഫ് പാർലമെൻ്ററി പാർട്ടി ലീഡർ വി.ജി വിഷ്ണു ആവശ്യപ്പെട്ടു.
ബൈപ്പാസിൻ്റെ കുതിരപ്പന്തി ഭാഗത്ത് കൂടി കടത്ത് പോകുന്ന വാട പൊഴിയുടെ 15 മീറ്റർ വീതി വരുന്ന നീരൊഴ്ക്ക് സ്ഥലം പോർട്ടബിൽ കൽവെർട്ട് ഉപയോഗിച്ച് നിർമ്മിക്കാനുള്ള നീക്കം ഉപേക്ഷിക്കണം ഇതിന് ജില്ലാ കളക്ടറെ കണ്ട് കാര്യങ്ങൾ ബോദ്ധ്യപ്പെടുത്തണമെന്ന് വിഷ്ണു കൗൺസിലിൽ ആവശ്യപ്പെട്ടു.
നഗരത്തിലെ ഹെൽത്ത് സെൻ്ററുകളുടെ പ്രവർത്തനം സ്റ്റാഫുകളുടെ അപര്യപ്തമൂലം വേണ്ട സേവനം ലഭ്യമാകാത്തതിനാൽ വേഗത്തിൽ സപ്പോർട്ടിംഗ് സ്റ്റാഫിനെ നിയമിച്ച് പ്രവർത്തന സജ്ജമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
നഗരത്തിലെ ആശാ വർക്കറന്മാരുടെ കുറവ് പരിഹരിക്കാൻ ആശാവർക്കറന്മാരെ നിയമിക്കണം. പുതിയ വാർഡിൻ്റെ അതിർത്തി നിർണയത്തിന് വിധേയമായി പുനക്രമീകരിക്കണം. മന്ദഗതിയിലായ നിർമ്മണ പ്രവർത്തനം ത്വരി ത്തപ്പെടുത്തണം, ഇതിനായി ജീവനക്കാരെ നിയമിക്കാൻ കൗൺസിൽ തീരുമാനം എടുക്കണം.
നഗത്തിലെ നായ്ക്കളുടെ അസുഖം മനുഷ്യൻ്റെ ആരോഗ്യത്തെ ബാധിക്കുമെന്നതിനാൽ കഴിഞ്ഞ കൗൺസിൽ തീരുമാനപ്രകാരമുള്ള പ്രധിരോധ പ്രവർത്തനം നടത്തുന്നതിന് ഒരു ഹെൽത്ത് ഇൻസ്പക്ടറെ ചുമതലപ്പെടുത്തണം.
കക്ഷി നേതാക്കളുമായി കൂടി ആലോചന നടത്താതെ കൗൺസിലിൽ അജണ്ടകൾ കൊണ്ടുവരുന്നത് നിരുത്തരവാദിത്വപരമാണ്. ഇത്തരം തടപടികൾ തുടർന്നാൽ പ്രത്യോഘാതമുണ്ടാകും - തുടങ്ങിയ കാര്യങ്ങൾ വിഷ്ണു ഉന്നയിച്ചു.
ചെയർപേഴ്സൺ വെച്ച ടൗൺ വെൻഡിങ് കമ്മിറ്റി നിർദ്ദേശം കൂടിയാലോചന ഇല്ലാത്തതിനാൽ അംഗീകരിക്കാത്തിനെ തുടർന്ന് അജണ്ട മാറ്റിവെച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us