ആലപ്പുഴ നഗരത്തിലെ കായിക മേഖലയിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം - വി.ജി വിഷ്ണു

author-image
കെ. നാസര്‍
New Update
vg vishnu

ആലപ്പുഴ: കരട് പദ്ധതിയിൽ ഉൾപ്പെടാതിരുന്ന കായിക മേഖലയിലെ പ്രവർത്തനങ്ങൾ ഭരണഘടനാപരമായി ഉൾപ്പെടുത്തുവാൻ അതിനു പണം നീക്കിവെക്കണമെന്ന് എൽ.ഡി.എഫ് പാർലമെന്ററി പാർട്ടി ലീഡർ വി.ജി വിഷ്ണു ആവശ്യപ്പെട്ടു. 

Advertisment

പദ്ധതിവിഹിതത്തിന്റെ 20% വരെ ചിലവഴിക്കാം എന്നിരിക്കെ ഇതിനായി പണം ഉൾപ്പെടുത്താതിരിക്കുന്നത് കായിക താരങ്ങളോട് ള്ളകുറ്റകരമായ അനാസ്ഥയാണെന്ന് വിഷ്ണു അഭിപ്രായപ്പെട്ടു.

 ജനറൽ ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിനുള്ള സൗകര്യങ്ങൾ (ബെഡുകളുടെ) എണ്ണം വർദ്ധിപ്പിക്കണം.

പാലിയേറ്റീവ് യൂണിറ്റുകളുടെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തണം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ഗുണനിലവാരം ഉള്ളത് വാങ്ങി രോഗികൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടു.

തീരദേശ വാർഡുകളിൽ മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന് പോകുന്ന സമയത്ത് അസംബ്ലി ചെയ്യാൻ കഴിയുന്ന നിലയിലുള്ള കാത്തിരിപ്പ് കേന്ദ്രം വേണമെന്ന് പദ്ധതിയിൽ അതിനായി പണം നീക്കി വെയ്ക്കണം എന്നും ആവശ്യപ്പെട്ടു.

നഗരത്തിലെ ആരോഗ്യ കേന്ദ്രങ്ങളിൽ സപ്പോർട്ടിംഗ് സ്റ്റാഫ് ഇല്ലാത്ത ഇടങ്ങളിൽ അടിയന്തരമായി
എൻ.എച്ച്.എം. ന്റെ സഹായത്തോടെ സ്റ്റാഫിനെ നിയമിക്കണമെന്നും ഹെൽത്ത് സെന്ററുകൾ മരുന്നുകളുടെ ലഭ്യതയുടെ പോരായ്മ നിൽക്കുന്നതായി ശ്രദ്ധയിൽപ്പെടുത്തി അടിയന്തരമായി പരിഹാരം വേണമെന്ന് ആവശ്യപ്പെട്ടു.

നിർമ്മാണ പ്രവർത്തനം മന്ദഗതിയിലാണ് ഇത് പരിഹരിക്കുന്നതിന് അടിയന്തരമായി സ്റ്റാഫിനെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടു.

Advertisment