പി.എൻ പണിക്കർ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന പി.എൻ പണിക്കർ ജന്മദിനാഘോഷം 'വനിത ദിനാചരണവും ശനിയാഴ്ച നടക്കും

author-image
കെ. നാസര്‍
New Update
pn panickar

അമ്പലപ്പുഴ:പി.എൻ പണിക്കർ ഫൗണ്ടേഷൻ ആലപ്പുഴ ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ പി.എൻ. പണിക്കർ 117 -ാംമത് ജന്മദിനാഘോഷവും, ജില്ലാ വനിത ശിശു വികസന വകുപ്പിൻ്റെ സഹകരണത്തോടെ വനിതാ ദിനാചരണ പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനവും ശനിയാഴ്ച രാവിലെ 10 ന് അമ്പലപ്പുഴ പി.കെ മെമ്മോറിയൽ ലൈബ്രറി ഹാളിൽ നടക്കും. 

Advertisment

അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ. കവിത ഉദ്ഘാടനവും ജില്ലാ ചെയർമാൻ രവി പാലത്തിങ്കൽ അദ്ധ്യക്ഷതയും വഹിക്കും, ബ്ലോക്ക് വൈസ് പ്രസിഡൻ്റ് എ. സീന ചടങ്ങില്‍ പങ്കെടുക്കുമെന്ന് പി.എൻ. പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻ്റ് കെ. നാസറും, ജനറൽ സെക്രട്ടറി പ്രതാപൻ നാട്ടു വെളിച്ചം അറിയിച്ചു.

Advertisment