അമ്പലപ്പുഴ: പി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെയും, വനിത ശിശു വികസന വകുപ്പിൻ്റെ നേതൃത്വത്തിൽ പി.എൻ പണിക്കർ 117 ാം ജന്മദിനാഘോഷവും വനിത ദിനാഘോഷ പരിപാടി സംഘടിപ്പിച്ചു.
പി.എൻ. പണിക്കരുടെ നേതൃത്വത്തിൽ സ്ഥാപിച്ച പി.കെ. മെമ്മോറിയൽ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച യോഗം അമ്പലപ്പുഴ തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ. കവിത ഉദ്ഘാടനം ചെയ്തു.
വനിതദിന സന്ദേശം അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് എ. സീന നിർവ്വഹിച്ചു. ഐ.സി.ഡി.എസ് സൂപ്പർവൈസർ ജീന വർഗ്ഗീസിനെയും , വനിത സ്വയം സംരഭക ശോഭനയും ആദരിച്ചു.
എൻ.എസ്. ഗോപാലകൃഷ്ണൻ പി.എൻ പണിക്കർ അനുസ്മരണം നടത്തി എം. നാജ അദ്ധ്യക്ഷത വഹിച്ചു. പ്രതാപൻ നാട്ടു വെളിച്ചം. പി.കെ. മെമ്മോറിയൽ ലൈബ്രറി പ്രസിഡൻ്റ് കെ.പി. കൃഷ്ണദാസ്, സി.ഡി.പി.ഒ. സുജാ ദേവി, സി.ഡി.എസ് ചെയർപേഴ്സൺ ആർ. സ്മിത, സി.കെ സിനിമോൾ എന്നിവർ പ്രസംഗിച്ചു.