New Update
/sathyam/media/media_files/bat9AGgVIIbB3POZYNeN.jpg)
കായംകുളം: കായംകുളം പികെകെ സ്കൂളിലെ +1എ സയൻസ് ബാച്ചിലെ ആദിൽ ഇർഷാദ് സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ് 19 ഇന്ത്യൻ ടീമിൽ യോഗ്യത നേടി.
Advertisment
ഗോവയിൽ നടന്ന ഓൾ ഇന്ത്യ റൂറൽ സ്പോർട്സ് & ഗെയിംസ് ഡെവലപ്പ്മെന്റ് ഫൌണ്ടേഷൻ ഇന്ത്യ നടത്തിയ നാഷണൽ ചാമ്പ്യൻഷിപ്പിൽ അണ്ടര്‍19 ഫുട്ബോൾ വിഭാഗത്തിൽ ട്രാവൻകൂർ കേരള എഫ്‌സി (ടികെഎഫ്‌സി) (കേരള പ്രതിനിധി) കളിക്കാരൻ ആണ് ആദിൽ.
ഗോവക്കെതിരെ ഫൈനലിൽ നാഷണൽ ചാമ്പ്യൻമാർ ആകുകയും ടൂർണമെന്റിലെ ബെസ്റ്റ് ഗോൾകീപ്പർ അവാർഡ് ആദിൽ ഇർഷാദ് നേടുകയും ചെയ്തു.
ഈ വിജയത്തോടെ ഈ മാസം 24 മുതൽ ഭൂട്ടാനിൽ നടക്കുന്ന സൗത്ത് ഏഷ്യൻ ഫുട്ബാൾ ചാമ്പ്യൻഷിപ് ഇന്ത്യൻ നാഷണൽ ടീമിൽ യോഗ്യത നേടുകയും ചെയ്തു ആദിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us