/sathyam/media/media_files/e6TEuFuIPU62l6Xler4r.jpg)
ബാല പാർലമെൻ്റിൽനയ പ്രഖ്യാപന പ്രസംഗം നടത്താൻ എത്തിയ പ്രസിഡൻ്റ് അനാമികആർ പിള്ളയെ സ്പീക്കർ ശിവാനി ബി. നായരും പ്രധാനമന്ത്രി മുഹമ്മദ് സഫ്‌വാൻ .പ്രതിപക്ഷ നേതാവ് അശ്വിൻ എന്നിവർ അനുധാവനം ചെയ്യുന്നു
ആലപ്പുഴ: ജില്ലാ ശിശുക്ഷേമസമിതിയുടെ ബാലപാർലമെൻ്റിൽ മെഡിക്കൽ കമ്മീഷൻ ലോഗോ ശാസ്ത്ര നേട്ടങ്ങൾക്കു നേരെയുള്ള കടന്നാക്രമണമെന്ന് ബാലപാർലമെൻ്റിൽ പ്രതിപക്ഷ നേതാവ് അശ്വിൻ ഉന്നയിച്ച ആരോപണങ്ങൾക്ക് അശ്വിനിദേവന്മാർ ഭാരതത്തിൻ്റെ ചികിത്സാപാരമ്പര്യത്തിൻ്റെ ഭാഗമാണ് അത് കൊണ്ടാണ് മെഡിക്കൽ ലോഗോയിൽ മാറ്റം വരുത്തിയതെന്ന ആരോഗ്യവകുപ്പ് മന്ത്രിയുടെ മറുപടിയിൽ തൃപ്തരാകാതെ പ്രതിപക്ഷ നേതാവ് അശ്വിൻ്റെ പ്രതിപക്ഷവും ഭരണപക്ഷവും തമ്മിൽ വാക്ക് പോര്.
രാജ്യത്തെ മതനിരപേക്ഷതകർക്കാൻ പ്രതിപക്ഷമാണ് ശ്രമിക്കുന്നതെന്ന ഭരണപക്ഷത്തെ അംഗത്തിൻ്റെ ആരോപണത്തിൽ പ്രധിഷേധിച്ചുകൊണ്ട് പ്രതിപക്ഷം ഭരണപക്ഷത്തിനെതിരെ മുദ്രാവാക്യം വിളിച്ച് കൊണ്ട് പ്രതിപക്ഷം വാക്കൗട്ട് നടത്തി.
രാജ്യത്ത് ശിശുമരണനിരക്ക് വർദ്ധിച്ച് വരുന്നത് തടയുവാനും, മണിപ്പൂര് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ഉണ്ടായ അക്രമ സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ആഭ്യന്തരവകുപ്പ് നോക്കുകുത്തിയാവുകയാണന്ന് പ്രതിപക്ഷം ആരോപിച്ചു.
/sathyam/media/media_files/7kmWqs77txJb8fijMj6R.jpg)
പാർലമെൻ്റിനെ പരിചേദമായി നടത്തിയ സഭയിൽ സ്പീക്കറായി ശിവാനി ബി. നായർ സഭ നിയന്ത്രിച്ചു. ആദ്യമായി ആലപ്പുഴ പാർലമെൻ്റ് അംഗം അഞ്ജന സിബി മോൻ സത്യപ്രതിജ്ഞ ദൃഡപ്രതിജ്ഞ എടുത്തു. നയപ്രഖ്യാപന പ്രസംഗം നടത്തിയ പ്രസിഡൻ്റ് അനാമിക ആർപ്പിള്ള ഇന്ത്യൻ പ്രസിഡൻ്റിൻ്റെ ഡ്രസ്കോ ടോടെ സഭയിൽ എത്തി നയപ്രഖ്യാപന പ്രസംഗം നടത്തി കയ്യടി വാങ്ങി.
ഓച്ചിറയിൽ നിന്ന് എത്തിയ മുഹമ്മദ് സഫ്വാൻ പ്രധാനമന്ത്രിയായും, അരുന്ധതി ആർ. നായർസാമൂഹ്യ നീതിവകുപ്പ്മന്ത്രിയായും, വിദ്യാഭ്യാസ മന്ത്രിയായി ആൻമേരി ബ്രിട്ടോയും, കായിക മന്ത്രിയായി എമിറോസ് ബ്രിട്ടോയും, കൃഷിമന്ത്രിയായി മാലിക്ക് സദയും, പരിസ്ഥിതി വകുപ്പ് മന്ത്രിയായി നിവേദ്യ ലാലും, വിദേശകാര്യമന്ത്രിയായി ആദിത്യനും, ശാസ്ത്ര സാങ്കേതികമന്ത്രിയായി അർച്ചനയും ഭരണപക്ഷ നിരയിലും അശ്വിൻ, അർപ്പിത ആർ.പിള്ള, പദ്മശ്രീ. ഗൗതം കൃഷ്ണ, നന്ദഗോപൻ എന്നിവർ പ്രതിപക്ഷ നിരയിലും സജീവമായി.
എ.എം. ആരിഫ് എം.പി. ബാലപാർലമെൻ്റ് ഉദ്ഘാടനം ചെയ്തു. അഭിറാം രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൾ ചെയർപേഴ്സൺ കെ.കെ. ജയമ്മ . ക്ഷേമകാര്യം സ്ഥിരം സമിതി ചെയർമാൻ നസീർ പുന്നക്കൽ ജയിൽ ഉപദേശക സമിതി അംഗം എ.മഹേന്ദ്രൻ, കെ.ഡി.ഉദയപ്പൻ, കെ.പി. പ്രതാപൻ, കെ. നാസർ, എം. നാജാ, ബി..ഭാസ്കരൻ , കെ.കെ. പ്രസന്നൻ, വർഷ സജീവ് എന്നിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us