New Update
/sathyam/media/media_files/voAPX2M02ngHYUzoVlNq.jpg)
കായംകുളം: കഴിഞ്ഞ അധ്യയന വർഷത്തിൽ സുന്നിവിദ്യഭ്യാസ ബോർഡ് നടത്തിയ ക്ലാസ് 5, 7 പൊതു പരീക്ഷയിൽ കായംകുളം ഒഎൻകെ ജംഗ്ഷൻ അൽ അമീൻ മദ്റസയിലെ സഹോദരിമാരായ ആമിന ഫാറൂഖിനും ആയിശാ ഫാറൂഖിനും ഉന്നത വിജയം.
Advertisment
ഏഴാം ക്ലാസ് പൊതു പരീക്ഷയിൽ ആമിന സംസ്ഥാന തലത്തിൽ മുഴുവൻ വിഷയങ്ങൾക്കും A++ നേടുകയും റേയ്ഞ്ചിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുകയും ചെയ്തു. അഞ്ചാം ക്ലാസ് പൊതു പരീക്ഷയിൽ ആയിശ സംസ്ഥാന തലത്തിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടുകയും റേയ്ഞ്ചിൽ ഒന്നാം റാങ്ക് കരസ്ഥമാക്കുകയുമാണ് ചെയ്തത്. ആമിനയും ആയിശയും. അട്ടോം പാടം ടിഎംഎ ഫാറൂഖ് സഖാഫിയുടെയും സാബിറയുടെയും മക്കളാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us