New Update
/sathyam/media/media_files/5gxWyFFBkyXxkAyNz49U.jpg)
ആലപ്പുഴ: അക്ഷയ തൃതീയ പ്രമാണിച്ച് 10 ന് രാവിലെ 8 ന് ജുവലറികൾ തുറക്കും. സ്വർണ്ണവിലകയറ്റം കാരണം സാധാരണക്കാരെ ആകർഷിക്കാൻ ലൈറ്റ് വെയിറ്റ് ആഭരണങ്ങളും 100 മില്ലി മുതൽ ഉള്ള സ്വർണ്ണ നാണയങ്ങളും 18 കാരറ്റ് സ്വർണ്ണാഭരണങ്ങളും ജുവലറികളിൽ വില്ലനക്ക് എത്തിക്കും. അക്ഷയ തൃതീയ തിരക്കുകൾ ഒഴിവാക്കാൻ അഡ്വാൻസ് ബുക്കിംഗ് - ഓൺലൈൻ വ്യാപാരം എന്നിവ നടത്തും.
Advertisment
അക്ഷയ തൃതീയ സ്വർണ്ണോത്സവമായി ആചരിക്കാൻ ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മർച്ചൻ്റ്സ് അസോസിയേഷൻ ജില്ലാ കമ്മറ്റി തീരുമാനിച്ചു. ജില്ലാ പ്രസിഡൻ്റ് നസീർ പുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡൻ്റ് റോയി പാലത്ര 'വർഗീസ് വല്ല്യാക്കൽ. വേണു കൊപ്പാറ' എബി തോമസ് അലീന, കെ.നാസർ, മുട്ടം നാസർ, എ.എച്ച്.എം. ഹുസൈൻ, സക്കീർ കോയിക്കൽ, എം.പി. ഗുരു ദയാൽ, എത്തിവർ പ്രസംഗിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us