Advertisment

കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് പിടിയിലായ യുവാക്കൾക്ക് എട്ട് ദിവസത്തെ പരിശീലനം നൽകി ശിക്ഷിച്ചു

author-image
ഇ.എം റഷീദ്
New Update
performance on car

കായംകുളം: കാറിൽ അഭ്യാസ പ്രകടനം നടത്തിയതിന് പിടിയിലായ യുവാക്കൾക്ക് എട്ട് ദിവസത്തെ പരിശീലനം നൽകി ശിക്ഷിച്ചു. ആലപ്പുഴ ജില്ലാ ആർ. ടി .ഒ  എ . കെ ദിലു  മാതൃകാപരമായി ശിക്ഷിച്ചത്. കേരള മോട്ടോർ വാഹനവകുപ്പിൻറെ ഡ്രൈവർ ട്രെയിനിംഗ് റീസേർച്ച് ഇൻസ്റ്റിട്യൂട്ടിലാണ് ഇവർക്ക്  പരിശീലനം.

Advertisment

റോഡ് സുരക്ഷ, വാഹനം ഓടിക്കുമ്പോൾ പാലിക്കേണ്ട മര്യാദ, കാൽ നട യാത്രക്കാരോടും മറ്റും കാണിക്കേണ്ട അനുകമ്പ, കരുതൽ, പ്രതിപക്ഷ ബഹുമാനത്തോടെ നിരത്തുകളിൽ വാഹനം ഓടിക്കാനുള്ള അറിവ് എന്നിവ ലക്ഷ്യമിട്ടാണ് പരിശീലനം.  

അഭ്യാസ പ്രകടനം നടത്തിയവരിൽ ഒരാൾ പതിനെട്ട് വയസ് പൂർത്തിയാകാത്ത ആളും ബാക്കിയുള്ളവർ ഇരുപത് വയസിൽ താഴെയുള്ളവരുമാണ്. പതിനെട്ട് വയസിൽ താഴെയുള്ള ആളെ പരിശീലനത്തിൽ നിന്നും ഒഴിവാക്കി.

Advertisment