/sathyam/media/media_files/0qJumuibTLEggjb6ONhH.jpg)
കൃഷ്ണ ട്രസ്റ്റ് സംഘടിപ്പിച്ച എസ്. ഭാസ്ക്കരൻ പിള്ള അനുസ്മരണ സമ്മേളനം പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.
ആലപ്പുഴ: സംയുക്ത കേരള കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാനും ഹൗസിങ്ങ് ബോർഡ് അംഗവുമായിരുന്ന എസ്. ഭാസ്കരപിള്ള അനുസ്മരണവും പ്രസംഗ മത്സരവും പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ഭാസ്കരപിള്ള സ്മാരക അവാർഡ് പുന്നപ്ര ജ്യോതി കുമാറിനും, പ്രൈം ചെസ്സ് അക്കാഡമിക്കും സമ്മാനിച്ചു. സമ്മേളനത്തിൽ കൃഷ്ണ ട്രസ്റ്റ് പ്രസിഡൻറ് പി. ശശികുമാർ അധ്യക്ഷത വഹിച്ചു.
നഗരസഭ ചെയർപേഴ്സൺ കെ.കെ ജയമ്മ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മുൻ എം.എൽ.എ പ്രൊഫ. എ.വി താമരാക്ഷൻ അനുസ്മരണ പ്രഭാഷണം നടത്തി. കിഡ്ഷോയ്ക്ക് മുന്നോടിയായി സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൻ്റെ വിജയികൾക്ക് പ്രൊഫ. എ.വി. താമരാക്ഷൻ സമ്മാനങ്ങൾ വിതരണം ചെയ്തു.
ചടങ്ങിൽ പി.ജ്യോതിസ്, ആനന്ദ് ബാബു, വി.ജി വിഷ്ണു, പുന്നപ്ര ജ്യോതി കുമാർ, പി.സി അലക്സാണ്ടർ, അനീഷ് കർത്ത, റിങ്കുരാജ് മട്ടാഞ്ചേരിയിൽ, ജോൺസൺ ജോസഫ്, തുടങ്ങിയവർ സംസാരിച്ചു.
ഹയർസെക്കൻഡറി വിഭാഗം മത്സരത്തിൽ സ്നേഹ എസ്, കാർമൽ എച്ച്.എസ്.എസ് വഴുതക്കാട്, തിരുവനന്തപുരം 5000 രൂപയും ട്രോഫിയും അടങ്ങുന്ന ഒന്നാം സ്ഥാനം കരസ്ഥമാക്കി.
3000 രൂപയും ട്രോഫിയും അടങ്ങുന്ന രണ്ടാം സ്ഥാനം വേദ ലക്ഷ്മി, ഗവ. മോഡൽ എച്ച്.എസ്.എസ്, അമ്പലപ്പുഴ കരസ്ഥമാക്കി. മൂന്നാം സ്ഥാനം (2000 രൂപയും ട്രോഫിയും) നിധി എം ഹരികുമാർ ചിന്മയ വിദ്യാലയ, തൃപ്പൂണിത്തറ കരസ്ഥമാക്കി.
കോളേജ് തല മത്സരത്തിൽ ഒന്നാം സ്ഥാനം അനു പൗലോസ്, കേരള യൂണിവേഴ്സിറ്റി, കാര്യവട്ടം ക്യാമ്പസ്, തിരുവനന്തപുരവും രണ്ടാം പ്രവ്യ കെ.ആർ കേരള യൂണിവേഴ്സിറ്റി, കാര്യവട്ടം ക്യാമ്പസ്, തിരുവനന്തപുരവും
മൂന്നാം സ്ഥാനം സോജു സി ജോസ്, യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം എന്നിവർ കരസ്ഥമാക്കി.
വിജയികൾക്ക് 10000, 5000, 3000 എന്നീ ക്രമത്തിൽ ക്യാഷ് അവാർഡുകളും ട്രോഫികളും വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us