Advertisment

ഹൃദയ ദിനത്തോടനുബന്ധിച്ച് വിവിധ സംഘടനകള്‍ സംയുക്തമായി ആലപ്പുഴ ബീച്ചില്‍ സംഘടിപ്പിക്കുന്ന കൂട്ട നടത്തവും സെമിനാറും സെപ്റ്റംബര്‍ 29 ന്

author-image
കെ. നാസര്‍
New Update
kootta nadatham

ആലപ്പുഴ: ലോക ഹൃദയ ദിനമായ സെപ്റ്റംബര്‍ 29 ഞായറാഴ്ച ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ, ഇൻഡ്യൻഡൻ്റൽ അസോസിയേഷൻ, അത്‌ലറ്റിക്ക് ഡിആലപ്പി, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ എന്നിവയുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ രാവിലെ 7ന് കൂട്ട നടത്തം സംഘടിപ്പിക്കുന്നു.

Advertisment

നടത്തം സമാപിക്കുന്ന ഐ.എം.എ ഹാളിൽ 8 ന് ഹൃദയദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം പി.പി. ചിത്തരഞ്ജൻ.എം.എൽ.എ. നിർവ്വഹിക്കും. ലോക അയൺമാൻ കിരീടം ലഭിച്ച ഡോ-എസ്.രൂപേഷിനെ ചടങ്ങിൽ ആദരിക്കും.

ഹൃദയം കൊണ്ട് പ്രവർത്തിക്കാം എന്ന ഈ വർഷത്തെ ഹൃദയദിന സന്ദേശം 'കാർഡിയോളജിസ്റ്റ് ഡോ - തോമസ് മാത്യു നിർവ്വഹിക്കും. അത്ലറ്റുകൾ, ജനപ്രതിനിധികൾ, ബീച്ചിലെ പ്രഭാത നടത്തത്തിൽ എത്തുന്നവർ, ഡോക്ടര്‍മാർ എന്നിവർ കൂട്ടനടത്തത്തിൽ പങ്കാളികൾ ആകും.

കൊല്ലം ഗവ - മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ-ബി. പദ്മകുമാർ, ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗവും, കാർഡിയോ തൊറാസിക്ക് സർജൻ ഡോ. എൻ. അരുൺ, ഐ.എം.എ. സംസ്ഥാന ജില്ലാ ഭാരവാഹികളായ ഡോ ആർ മദനമോഹനൻ നായർ, ഡോ. കെ.കൃഷ്ണകുമാർ, ഡോഎ.പി. മുഹമ്മദ്, ഐ.ഡി.എ.ജില്ലാ പ്രസിഡൻ്റ്, പി.കെ. ജിവേഷ്, സെക്രട്ടറി റ്റി. പി. ശരത്, അത്‌ലറ്റിക്കോഡി ആലപ്പി പ്രസിഡൻ്റ് അഡ്വകുര്യൻ ജയിംസ്, സെക്രട്ടറി ദീപക്ക് ദിനേഷ്, ജില്ലാ സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റ് വി.ജി. വിഷ്ണു, ചന്ദ്രദാസ് കേശവപിള്ള എന്നിവർ പങ്കെടുക്കും.

Advertisment