/sathyam/media/media_files/2024/12/30/cBzdy6xPYlaSHlgXukNY.jpg)
ആലപ്പുഴ: അമേരിക്കൻ അഭിനേതാവും, മോഷൻ ക്യാപ്ചർ ആർട്ടിസ്റ്റും, ഗെയിമിംഗ് ലോകത്ത് പ്രശ്സ്തനായ റോബ് വിയഥോഫ് തൻ്റെ 'Red Dead Redemption' സീരിസിലെ മുഖ്യ കഥാപാത്രമായ ജോൺ മാർസ്റ്റണിൻ്റെ ശബ്ദവും, മോഷൻ ക്യാപ്ചറും നൽകി ഗെയിമിംഗ് ലോകത്ത് പ്രശ്സ്തനാണ്.
ആലപ്പുഴ പഴവങ്ങാടി കാർമ്മൽ ഹയർ സെക്കൻഡറി സ്ക്കൂളിലെ 9-ാം സ്റ്റാൻ്റാഡേർഡ് വിദ്യാത്ഥി അബ്ദുൽ ഹാദി ഷജീർ വരച്ച റോബ് വിയഥോഫിന്‍റെ മുഖ്യ കഥാപാത്രത്തിലെ ജോൺ മാർസ്റ്റണിൻ്റെ ചിത്രം അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചു.
/sathyam/media/media_files/2024/12/30/ZdWLoZ7men87YpPlbQzu.jpg)
റോബർട്ട് അലൻ വി യഥോഫ് ചെറുപ്പം മുതൽ അഭിനയത്തിലും, കലാരംഗത്തും ഉറച്ച് നിന്നു. ഇന്ത്യയിലുൾപ്പെടെ ലോകത്ത് ആകമാനം ആരാധകരുള്ള താരം 2001 ൽ സിനിമ ലോകത്തേക്ക് കടന്നുവെങ്കിലും റോബ് വിയഥോഫിൻ്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം 2010ൽ പുറത്തിറങ്ങിയ 'Red Dead Redemption' ആയിരുന്നു.
ഈ ചിത്രത്തിലെ മുഖ്യ വേഷമണിത്ത റോബ് വിയഥോഫ് അവതരിപ്പിച്ച കഥാപാത്രത്തിൻ്റെ ചിത്രമാണ് ഹാദി വരച്ച് ഇദ്ദേഹത്തിന് ഇൻസ്റ്റഗ്രാമിൽ അയച്ച് കൊടുക്കുകയും 29 ന് അദ്ദേഹം ഈ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്ക് വെച്ചതും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us