Advertisment

അനധികൃത കുടിയേറ്റം; 8 വർഷം മുൻപ് കേരളത്തിൽ‌ എത്തിയ മൂന്ന് ബംഗ്ലാദേശികൾ പൊലീസ് പിടിയിൽ

അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കുറ്റത്തിന് ഇവരുടെ സുഹൃത്തുക്കളെ കൊച്ചിയിൽനിന്നു പിടികൂടിയിരുന്നു. പിടിയിലായവരുടെ മൊബൈൽഫോൺ പരിശോധനയിലാണ് ഇവരെ കുറിച്ച് വിവരം ലഭിക്കുന്നത്.

New Update
kerala police jeep news

ആലപ്പുഴ: അനധികൃതമായി കുടിയേറിയ ബം​ഗ്ലാദേശിൽ നിന്നുള്ള യുവാക്കൾ പൊലീസ് പിടിയിൽ. കെട്ടിട നിർമ്മാണ ജോലികൾക്കായി എത്തിയ 3 ബംഗ്ലാദേശികളാണ് കുത്തിയതോട് പൊലീസിന്റെ പിടിയിലായത്. 

Advertisment

തുറവൂർ പുത്തൻകാവിൽ വീടു പണിക്കായി ലേബർ കോൺട്രാക്‌ട് ഏജൻസിയിലൂടെ ആലുവയിൽ നിന്നെത്തിയതാണ് ഇവർ.

അനധികൃതമായി രാജ്യത്ത് പ്രവേശിച്ച കുറ്റത്തിന് ഇവരുടെ സുഹൃത്തുക്കളെ കൊച്ചിയിൽനിന്നു പിടികൂടിയിരുന്നു. പിടിയിലായവരുടെ മൊബൈൽഫോൺ പരിശോധനയിലാണ് ഇവരെ കുറിച്ച് വിവരം ലഭിക്കുന്നത്.

8 വർഷം മുൻപാണ് കേരളത്തിൽ‌ എത്തിയതെന്ന് ഇവർ പൊലീസിനു മൊഴി നൽകി. ആലുവ, തൃശൂർ എന്നിവിടങ്ങളിലാണ് താമസിച്ചിരുന്നത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.

Advertisment