ആലപ്പുഴ: ലോകാരോഗ്യ ദിനമായ ഏപ്രിൽ 7 ന് ആലപ്പുഴയില്‍ ആരോഗ്യം സെമിനാർ സംഘടിപ്പിക്കും. ജില്ലാ പഞ്ചായത്ത് ഹാളിൽ രാവിലെ 10 ന് ലോകാരോഗ്യ ദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം മുൻമന്ത്രി ജി.സുധാകരൻ നിർവ്വഹിക്കും.
ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിലെ പീഡിയാട്രിക്ക് വിഭാഗം മേധാവി ഡോ. സംഗീത ജോസഫ്, മഞ്ചേരി മെഡിക്കൽ കോളേജിലെ ഗൈനക്കോള ജീവിഭാഗം അസി. പ്രൊഫ. ഡോ. തങ്കു തോമസ് കോശി എന്നിവർ വിഷയം അവതരിപ്പിക്കും
ഐ.എം.എ ജില്ലാ കമ്മറ്റി, ഹെൽത്ത് ഫോർ ഓൾ ഫൗണ്ടേഷൻ, ഇൻഡ്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഐ.എം.എ. സംസ്ഥാനവൈ സ് പ്രസിഡൻ്റ് ഡോ.ആർ. മദനമോഹനൻ നായർ, സംസ്ഥാന സെക്രട്ടറി ഡോ. എ.പി. മുഹമ്മദ്, ആലപ്പഴ മെഡിക്കൽ കോളജിലെ ന്യൂറോ മെഡിസിൻ മേധാവി ഡോ. സി.വി.ഷാജി, റെഡ് ക്രോസ് ജില്ലാ ചെയർമാൻ ഡോ. ആർ.മണികുമാർ എന്നിവരും വിദ്യാത്ഥികളും സെമിനാറിൽ പങ്കെടുക്കുമെന്ന് ഐ.എം.എ ജില്ലാ പ്രസിഡൻ്റ് ഡോ.എൻ. അരുൺ .സെക്രട്ടറി ഡോ. കെ.പി. ദീപ എന്നിവർഅറിയിച്ചു.