ആലപ്പുഴ: കൃഷ്ണ ട്രസ്റ്റിൻ്റെ നേതൃത്വത്തിൽ 6 ദിവസമായി നടന്നുവരുന്ന ലിറ്റിൽ ക്യാം പേഴ്സ് 2025 സമാപിച്ചു. യോഗ,ബോട്ടിൽ ആർട്ട്. വ്യക്തിത വികസനം, സെൽഫ് ഡിഫൻസ്, റോബര്‍ട്ടിക്സ്, ഗുഡ് ടച്ച് ബാഡ് ടച്ച്, ഡ്രഗ്ഗ് അവയർനസ്, പ്രസംഗ പരിശീലനം, ഫസ്റ്റ് എയിഡ്, കലാപരിചയം, തെയ്യം, ക്യൂബ് വർക്ക്ഷോപ്പ്, പേപ്പർ ഒറിഗാമി, ഫുഡ് മേക്കിഗ്, സുമ്പഡാൻസ് തുടങ്ങിയവയിൽ ആയിരുന്നു പരിശീലനം.
ആലപ്പുഴ മെഡിക്കൽ കോളേജിലെ മാനസിക ആരോഗ്യ വിഭാഗം അസി. പ്രൊഫസർ ഡോ ഷാലിമ കൈരളി, അഡ്വ -ജി. മനോജ് കുമാർ, മനേജ് കൃഷ്‌ണേശ്വരി, ഡോ. ആർ.എസ്. രേഖ, സുസ്മിത പ്രവീൺ, റോഷൻ റോണി, കാർത്തിക്, ഗായത്രി ബാലചന്ദ്രൻ, മഹാദേവൻ മഹി, ഷാജി ഇല്ലിക്കൽ, ജിംജോൺ, ശിവകുമാർ ജഗ്ഗു, ഡോ. ആർ.മണി കുമാർ, രാജേഷ് രാജഗിരി, എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു.
പരിപാടികൾക്ക് കോ-ഓർഡിനേറ്റർ ആനന്ദ ബാബു, ശശികുമാർ എന്നിവർ നേതൃത്യം നൽകി.