വായന ദിന മഹോത്സവം 19 ന് ആലപ്പുഴയിൽ. സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യും

author-image
കെ. നാസര്‍
New Update
vayana naholsavam

ആലപ്പുഴ: ജില്ലാ ഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ് പി.എൻ പണിക്കർ ഫൗണ്ടേഷൻ നേതൃത്വത്തിൽ വായന ദിന - വായന മഹോത്സവം 19 ന് 10 ന് ഗവ. മുഹമ്മദൻ ജി.എച്ച്.എസ് -എസ് ൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ ഡോ. എ .അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്യും.

Advertisment

വായന ദിന സന്ദേശവും. മുഖ്യ പ്രഭാഷണവും ജില്ലാ കലക്ടർ അലക്സ് വർഗീസ് നിർവ്വഹിക്കും വായന ദിന പ്രതിജ്ഞ സ്കൂൾ ഹെഡ്മിസ്ട്രസ് മിനിമോൾ ചെല്ലി കൊടുക്കും, വായന ദിനാചരണ പരിപാടിയുടെ ഭാഗമായി 18 ന് മുഹമ്മദൻ ജി.എച്ച്.എസ്.എസിൽ വിളംബര ഘോഷയാത്ര സംഘടിപ്പിക്കും.

നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം. ഹുസൈൻ ഉദ്ഘാടനം ചെയ്യുംപി.എൻ പണിക്കർ ഫൗണ്ടേഷൻ ജില്ലാ പ്രസിഡൻ്റ് രവി പാലത്തിങ്കൽ അദ്ധ്യക്ഷത വഹിക്കും