ആലപ്പുഴ: എംഇഎസ് അമ്പലപ്പുഴ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ റഷീദ് വക്കീൽ മെമ്മോറിയൽ മെറിറ്റ് അവാർഡ് വിതരണവും ലഹരി വിരുദ്ധ സമ്മേളനവും സംഘടിപ്പിച്ചു. മുൻ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂറ്റർ സീനിയർ ഹൈക്കോടതി അഭിഭാഷകൻ എ.മുഹമ്മദ് പരിപാടി ഉദ്ഘാടനം ചെയ്തു.
എംഇഎസ് അമ്പലപ്പുഴ താലൂക്ക് പ്രസിഡൻ്റ് എ. മുഹമ്മദ് ഉസ്മാൻ അധ്യക്ഷത വഹിച്ചു. പ്രശസ്ത ഫാമിലി കൗൺസിലർ ഡോ. ജൗഹർ മുനവ്വർ ലഹരി വിരുദ്ധ സെഷൻ നയിച്ചു.
എംഇഎസ് ജില്ലാ പ്രസിഡൻ്റ് എ.എ. റസാഖ് മെറിറ്റ് അവാർഡ് വിതരണം നടത്തി. ലജ്നത്തുൽ മുഹമ്മദിയ്യ പ്രസിഡൻ്റ് എ.എം. നസീർ, എ. അബ്ദുൽ റഹീം, പ്രൊഫ. എ.ഷാജഹാൻ, ബഷീർ അഹമ്മദ്, ഹസൻ എം. പൈങ്ങാമഠം, ഇ.അബ്ദുൽ അസീസ്, എ. അഷ്റഫ്, എ. സലീം, ആർ.എസ്. ഷാഹുൽ ഹമീദ്, എം.എ. അബ്ദുൽ ലത്തീഫ് എന്നിവർ പ്രസംഗിച്ചു.