അമ്പലപ്പുഴ: പി.എൻ പണിക്കർ ഫൗണ്ടേഷൻ വായന മഹോത്സവവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിത കമ്മീഷൻ ഐ.സി.ഡി.എസ് പ്രൊജക്ട് സഹകരണത്തോടെ അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വനിത സെമിനാർ സംഘടിപ്പിച്ചു.
വനിത കമ്മീഷൻ അംഗം വി. ആർ. മഹിളാമണി സെമിനാർ ഉദ്ഘാടനം ചെയ്തു. സെമിനാറിൽ പോസിറ്റീവ് പേരൻ്റിംഗ് എന്ന വിഷയത്തിൽ ആലപ്പുഴ ഗവന്മെൻ്റ് മെഡിക്കൽ കോളേജ് മാനസിക ആരോഗ്യ വിഭാഗം അസി.പ്രൊഫസർ ഡോ. ഷാലിമ കൈരളി വിഷയം അവതരിപ്പിച്ചു.
/filters:format(webp)/sathyam/media/media_files/2025/06/27/vanitha-seminar-2-2025-06-27-15-37-23.jpg)
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ഷീബ രാഗേഷ് അദ്ധ്യക്ഷത വഹിച്ചു. ലഹരി അറിവും അറിയേണ്ടതും എന്ന വിഷയത്തിൽ നർക്കോട്ടിക്ക് സെൽ എസ്.ഐ ജി. ശാന്തകുമാർ ക്ലാസെടുത്തു.
ബ്ലോക്ക് വൈസ് പ്രസിഡൻറ് ബി ബിബി വിദ്യാനന്ദൻ, എം.നാജ, സി.ഡി.പി.ഒ സുജാ ദേവി, ശ്രീജ രജീഷ്, എം.ഷീജ, ജയരാജ്, സി.കെ. സിനിമോൾ, പ്രതാപൻ നാട്ടു വെളിച്ചം എന്നിവർ പ്രസംഗിച്ചു.