New Update
/sathyam/media/media_files/2025/08/23/g-sudhakaran-2025-08-23-22-58-12.jpg)
ആലപ്പുഴ: എം.എൽ.എ. മാർക്ക് ലഭിക്കുന്ന പെൻഷൻ ക്ലാസ് ഫോർ ജീവനക്കാരന്‍റേത് മാത്രമാണന്ന് മുൻമന്ത്രി ജി.സുധാകരൻ പ്രസ്താവിച്ചു. കേരള കോൺഗ്രസ് നേതാവ് എസ്. ഭാസക്കരൻ പിള്ളയുടെ നാലാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
Advertisment
സ്വകാര്യ ആരോഗ്യമേഖലയിലെ ചികിത്സാ ചിലവ് സാധാരണക്കാർക്ക് താങ്ങാനാവുന്നതല്ലന്ന് അദ്ദേഹം പറഞ്ഞു. ഭാസ്കരപിള്ളയുടെ രാഷ്ട്രീയ മേഖലയിലെ പ്രവർത്തനത്തിന മികവ് പ്രശംസനീയമാണ് അദ്ദേഹം പറഞ്ഞു.
ട്രസ്റ്റ് പ്രസിഡൻ്റ് പി.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു. മികച്ച വ്യക്തിക്കുള്ള എസ്. ഭാസ്ക്കരൻ പിള്ള പുരസ്ക്കാരം ഡോക്ടർ പി.രാജീവിന് നൽകി.
മുൻ എം.പി. കെ.എസ്.മനോജ്, എ.എൻ പുരം ശിവകുമാർ, ആനന്ദ ബാബു, ജെ. ജോസഫ്. എൻ.പി.രാജാ കെ. നാസർ,നുജുമുദ്ധീൻ, കെ.ശിവകുമാർ, അനീഷ് കർത്ത എന്നിവർ പ്രസംഗിച്ചു.