New Update
/sathyam/media/media_files/2024/11/09/dPdYUW0Dwr6lpyXDjrX9.jpg)
ആലപ്പുഴ: ഭിന്നശേഷിക്കാരനായ യുവാവിനെ കെട്ടിത്തൂക്കിയ ശേഷം പിതാവ് തൂങ്ങിമരിച്ചു. ആലപ്പുഴ ആര്യാട്ട് മണ്ണഞ്ചേരിയിലാണ് സംഭവം. ആരാമം തെക്കേപ്പറമ്പില്‍ സുരേഷ് (54) ആണ് മരിച്ചത്. മകൻ വിഷ്ണുവിനെ (29) ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Advertisment
ഭാര്യ ആശുപത്രിയില്‍ പോയ സമയത്താണ് സുരേഷ് മകനെ ഫാനില്‍ കെട്ടിത്തൂക്കിയത്. പിന്നാലെ കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us