/sathyam/media/media_files/2026/02/08/2bd37566-6543-4a8e-950d-224cfd7d9607-2026-02-08-23-29-11.jpg)
ആലപ്പുഴ: ലജ്നത്തുൽ മുഹമ്മദിയ ഹയർ സെക്കന്ററി സ്കൂളിലെ കോമേഴ്‌സ് വിഭാഗം മേധാവി എം.എ. സിദ്ധിഖിനെ കേരള ഹയർ സെക്കന്ററി കോമേഴ്‌സ് ടീച്ചേഴ്‌സ് ഫോറം ഏർപ്പെടുത്തിയ മികച്ച അദ്ധ്യാപക അവാർഡിനായി തെരഞ്ഞെടുത്തു.
ഫെബ്രുവരി 7-ന് തിരൂരിൽ വെച്ച് നടന്ന ചടങ്ങിൽ തിരൂർ എം.എൽ.എ കുറുക്കോളി മൊയ്‌തീൻ അവാർഡ് വിതരണം ചെയ്തു. കഴിഞ്ഞ 25 വർഷത്തിലധികമായി വിവിധ മേഖലകളിൽ അദ്ദേഹം നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ പുരസ്കാരം.
13 വർഷത്തോളം എൻ.എസ്.എസ് (NSS) പ്രോഗ്രാം ഓഫീസറായും 7 വർഷം ജില്ലാ കോർഡിനേറ്ററായും പ്രവർത്തിച്ചിട്ടുള്ള സിദ്ധിഖ്, പ്രിൻസിപ്പൽ ഇൻ ചാർജ്, ഗൾഫ് എക്സാം ചീഫ് എന്നീ നിലകളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചേർത്തലയിൽ ചിക്കൻ ഗുനിയ പടർന്നുപിടിച്ചപ്പോൾ ആയിരത്തിലധികം വോളന്റിയർമാരുമായി കൊതുക് നിവാരണ പ്രവർത്തനങ്ങൾക്കും, ആറാട്ടുപുഴയിലെ സുനാമി ബാധിത പ്രദേശങ്ങളിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകി. മികച്ച എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ അവാർഡ്, സ്കൂൾ യൂണിറ്റ് അവാർഡ് എന്നിവയും അദ്ദേഹം നേടിയിട്ടുണ്ട്.
കർണാടക വേനൂരിലെ നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പിൽ കേരള ടീം ക്യാപ്റ്റൻ, കായംകുളത്തെ നാഷണൽ ഇന്റഗ്രേഷൻ ക്യാമ്പ് ചീഫ് കോർഡിനേറ്റർ, എസ്.പി.സി (SPC) ജില്ലാ ഉപദേശക സമിതി അംഗം, എസ്.സി.ഇ.ആർ.ടി (SCERT) ഓപ്പൺ സ്കൂൾ പുസ്തക രചനാ ഫാക്കൽറ്റി, ഡി.ആർ.ജി (DRG), എസ്.ആർ.ജി (SRG) ഫാക്കൽറ്റി തുടങ്ങിയ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നിലവിൽ ജില്ലാ കോമേഴ്‌സ് പ്രാക്ടിക്കൽ ചീഫായും മൂല്യനിർണ്ണയ ക്യാമ്പ് കോർഡിനേറ്ററായും അദ്ദേഹം നേതൃപരമായ പങ്കുവഹിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us