Advertisment

മാനസിക സമ്മർദ്ദം ഹൃദയ രോഗത്തിന് കാരണമാകുന്നു: ഡോ. ബി. പദ്മകുമാർ

author-image
കെ. നാസര്‍
New Update
H

ആലപ്പുഴ: തൊഴിൽ രംഗത്തെ മാനസിക സമ്മർദ്ദം ഹൃദയരോഗത്തിന് കാരണമാകുന്നുവെന്ന് കൊല്ലം ഗവന്മെൻ്റ് മെഡിക്കൽ കോളേജ് പ്രിൻസിപ്പൾ ഡോ-ബി. പദ്മകുമാർ. ഐ.റ്റി. മേഖലയിൽ തൊഴിൽ ചെയ്യുന്നവരും മറ്റ് ഇതര മേഖലകളിൽ തൊഴിൽ ചെയ്യുന്ന ചെറുപ്പക്കാരിലും ഹൃദയ രോഗ സാദ്ധ്യത കണ്ടുവരുന്നതായി അദ്ദേഹം പറഞ്ഞു.

Advertisment

ഇൻഡ്യൻ മെഡിക്കൽ അസോസിയേഷൻ, ഇന്ത്യൻ ഡൻ്റൽ അസോസിയേഷൻ, ലയൺസ് ക്ലബ്ബ്, അത്ലറ്റിക്കോ ഡി ആലപ്പി, ഹെൽത്ത് ഫോർ ആൾ ഫൗണ്ടേഷൻ എന്നീ സംഘടനകളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക ഹൃദയദിനാചരണ പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തൊഴിൽ മേഖലയിലെ മാനസിക സമ്മർദ്ദം ഒഴിവാക്കാൻ റിക്രിയേഷൻ ക്ലബ്ബുകൾ രൂപീകരിച്ച് കായിക-മാനസിക ഉല്ലാസം കണ്ടെത്തുന്നതിലൂടെ ഹൃദയാഘാതം ഒഴിവാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ബീച്ചിൽ നിന്ന് ഐ.എം.എ ഹാളിലേക്ക് കൂട്ടനടത്തവും സംഘടിപ്പിച്ചു. കൂട്ടനടത്തത്തിന് ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ നസീർ പുന്നക്കൽ, കൗൺസിലർ റഹിയാനത്ത്, ലയൺസ് സോൺ ചെയർമാൻ റ്റി.ജി.സെബാസ്റ്റ്യൻ, സോൺ 3 ചെയർമാൻ, അഡ്വ - റ്റി.ഷാജി, റ്റി.എസ്.സിദ്ധാർത്ഥൻ ജില്ലാ അത് ലറ്റിക്കോഡി ആലപ്പി സെക്രട്ടറി ,ദീപക്ക് ദിനേഷ് , ജില്ലാ ഒളിംപിക്ക് അസോസിയേഷൻ സെക്രട്ടറി. ടി.സി. സോജി , പി.എ.കുഞ്ഞുമോൻ, എം.പി ഗുരു ദയാൽ എന്നിവർ നേതൃത്വം നൽകി.

ഐ.എം.എ ഹാളിൽ നടന്ന ജില്ലാതല സെമിനാറിൽ ഡോ.മനീഷ് നായർ അദ്ധ്യക്ഷതവഹിച്ചു. ഹൃദയം കൊണ്ട് പ്രവർത്തിക്കാം എന്ന ഈ വർഷത്തെ ഹൃദയ ദിന സന്ദേശം ഹൃദരോഗവിദഗ്ധൻ ഡോ.തോമസ് മാത്യു അവതരിപ്പിച്ചു. നെഞ്ചിൽ അനുഭവപ്പെടുന്ന ആരോഗ്യപ്രശ്നങ്ങൾ ഗ്യാസ് ആണെന്ന നിസാര കാരണത്താൽ അവഗണിക്കരുതെന്നും, ഇത്തര സാദ്ധ്യതകൾ ഹൃദരോഗ ലക്ഷണമാണെന്ന് തിരിച്ചറിയണമെന്നും പ്രമുഖ ഹൃദരോഗവിദഗ്ദൻ ഡോ.തോമസ് മാത്യു പറഞ്ഞു.

 ഇറ്റലിയിൽ നടന്ന അയൺമാൻ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്ത് അയൺ മാൻ പട്ടം ലഭിച്ച ഡോ. എസ്. രൂപേഷിനെ ആരോഗ്യ സർവ്വകലാശാല സെനറ്റ് അംഗം ഡോ. എൻ. അരുൺ ആദരിച്ചു. മുൻ എം.പി. കെ.എസ്. മനോജ്, മോഹൻ ഹാർടസ് സെൻ്റർ ഡയറക്ടർ, ഡോ.കെ.എസ്. മോഹൻ, അഡ്വ കുര്യൻ ജയിംസ്, ഐ.എ.എ. സംസ്ഥാന വൈസ് പ്രസിഡൻ്റ് ഡോ.ആർ.മദനമോഹനൻ നായർ, ജില്ലാ ചെയർമാൻ ഡോ.എ.പി. മുഹമ്മദ്, ഡോ.ദീപസാഗർ,

ഇൻഡ്യൻ ഡൻ്റൽ അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് ഡോ.പി.കെ. ജിനേഷ്, സെക്രട്ടറി ഡോ. ശരത്.ഡോ എച്ച്, ഷാജഹാൻ, വി.ജി.വിഷ്ണു, യുജിൻ ജോർജ്ജ്, ലയൺസ് റീജനൽ ചെയർമാൻ - പി. ജെ.എബ്രഹാം, സോൺ ഒന്ന് ചെയർമാൻ ഷീൻ ജോസഫ് എന്നിവർ പ്രസംഗിച്ചു.

 

 

 

Advertisment