ചിത്രരചനയ്ക്ക് പ്രത്യേക സിലബസ് വേണം; അടുത്ത അധ്യയനവർഷം മുതൽ നടപ്പാക്കണമെന്ന് എ. മഹീന്ദ്രൻ

author-image
കെ. നാസര്‍
New Update
daaf068a-7803-42d0-8919-596e96d2a348

ആലപ്പുഴ: ചിത്രരചനയ്ക്ക് പ്രത്യേക സിലബസ് അടുത്ത അധ്യയന വർഷം മുതൽ ആരംഭിക്കണമെന്ന് ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ. മഹീന്ദ്രൻ ആവശ്യപ്പെട്ടു.

Advertisment

ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലിന്റൺ സ്മാരക ചിത്രരചന മത്സരത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുൻകാലങ്ങളിൽ ചിത്രകല, തയ്യൽ പരിശീലനം, ലളിതഗാനം തുടങ്ങിയ വിഷയങ്ങൾക്ക് അധ്യാപക പരിശീലനം ഉണ്ടായിരുന്നുവെന്നും ഇപ്പോൾ ഇത്തരം കലാപരിശീലനങ്ങൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

d2e9e396-0fcd-4eff-bd1d-fe333805bb7e

സംസ്ഥാന വനിതാ-ശിശു വികസന വകുപ്പിന്റെ ‘ഉജ്ജ്വല ബാല്യം’ പുരസ്കാരം നേടിയ പദ്മശ്രീ ശിവകുമാർ, മാനസ മീര, ആരാധ്യ വി. നായർ എന്നിവരെ ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആദരിച്ചു.

ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് സി. ശ്രീലേഖ അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ എ. എം. നൗഫൽ, ജില്ലാ ശിശുക്ഷേമ സമിതി സെക്രട്ടറി കെ. ഡി. ഉദയപ്പൻ, ജോയിന്റ് സെക്രട്ടറി കെ. നാസർ, കമ്മിറ്റി അംഗങ്ങളായ എം. നാജ, നസീർ പുന്നക്കൽ, ടി. എ. നവാസ്, ഷൈനി എന്നിവർ പ്രസംഗിച്ചു.

628557e2-8cb7-495d-a0c1-93f9c654c399

മത്സരഫലങ്ങൾ

എൽ.പി വിഭാഗം
ഒന്നാം സ്ഥാനം – പദ്മശ്രീ ശിവകുമാർ (ദ ലെറ്റർലാൻഡ് സ്കൂൾ, കാഞ്ഞിരംചിറ)
രണ്ടാം സ്ഥാനം – പാർവണ പ്രഭൽ (സെന്റ് ജോസഫ്സ് എൽ.പി.എസ്, ആലപ്പുഴ)
മൂന്നാം സ്ഥാനം – അക്ഷര ആർ (ഗവ. എച്ച്.എസ്.എസ്, പറവൂർ)

യു.പി വിഭാഗം
ഒന്നാം സ്ഥാനം – അവന്തിക പി. നായർ (ശ്രീശങ്കര ഇംഗ്ലീഷ് മീഡിയം സ്കൂൾ, ചേർത്തല)
രണ്ടാം സ്ഥാനം – ശ്രേയ പി. പി. (മാത സീനിയർ സെക്കൻഡറി സ്കൂൾ, തുമ്പോളി)
മൂന്നാം സ്ഥാനം – അമൃത സി. ജയൻ (വി.എൻ.എസ്.എസ്.എൻ ട്രസ്റ്റ് സ്കൂൾ, കണിച്ചുകുളങ്ങര)

എച്ച്.എസ് വിഭാഗം
ഒന്നാം സ്ഥാനം – ശ്രീനന്ദ് സജി (ഗവ. എച്ച്.എസ്.എസ്, പറവൂർ)
രണ്ടാം സ്ഥാനം – അബിൻ സുരേഷ് (ഗവ. ബോയ്സ് എച്ച്.എസ്, ഹരിപ്പാട്)
മൂന്നാം സ്ഥാനം – ഉത്ര സജി (സെന്റ് ആന്റണീസ് എച്ച്.എസ്, ആലപ്പുഴ)

എച്ച്.എസ്.എസ് വിഭാഗം
ഒന്നാം സ്ഥാനം – മാനസ മീര എം. (ഗവ. എച്ച്.എസ്.എസ്, ഹരിപ്പാട്)
രണ്ടാം സ്ഥാനം – സുമയ്യ നൗഷാദ് (സെന്റ് ജോസഫ്സ് ജി.എച്ച്.എസ്, ആലപ്പുഴ)

പ്രത്യേക വിഭാഗം (എച്ച്.എസ്)
ആരാധ്യ വി. നായർ (ഗവ. എച്ച്.എസ്, കൊടുപ്പുന്ന)

രക്ഷിതാക്കൾക്കായുള്ള ക്വിസ് മത്സരം
ഒന്നാം സ്ഥാനം – രാഖി ആർ (രാജേന്ദ്രഭവനം, അരീപറമ്പ്, ചേർത്തല സൗത്ത്)

Advertisment