New Update
/sathyam/media/media_files/2025/07/15/arrest-2025-07-15-21-30-49.jpg)
കൊച്ചി: നൈട്രോ സല്‍ഫാന്‍ ഗുളികകളുമായി യുവാവ് പിടിയില്‍. അരൂക്കുറ്റി മത്താനം വളവിന് കിഴക്കുവശം പത്മപ്രഭ വീട്ടില്‍ ചന്തു എന്ന് വിളിക്കുന്ന പ്രഭജിത്താണ് അരൂര്‍ പോലീസിന്‍റെ പിടിയിലായത്.
Advertisment
64 ഓളം ഗുളികകളുമായി അരൂര്‍ പമ്പില്‍ നിന്നാണ് ഇയാൾ അറസ്റ്റിലായത്.
രാവിലെ എട്ടോടെ ഒരാള്‍ പമ്പിലെ ശുചിമുറിയില്‍ കയറിയിട്ട് ഇറങ്ങുന്നില്ല എന്ന് അരൂര്‍ പമ്പില്‍ നിന്നു പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
ശുചിമുറി തുറന്നപ്പോള്‍ ഇറങ്ങിയോടിയ പ്രതിയെ ഒരു കിലോമീറ്ററോളം പിന്തുടര്‍ന്നാണ് പോലീസ് പിടികൂടിയത്. ദേഹപരിശോധന നടത്തിയപ്പോഴാണ് ബാഗില്‍ നിന്നും ഗുളികള്‍ കണ്ടെത്തിയത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us