New Update
/sathyam/media/media_files/2025/12/06/death-2025-12-06-20-16-18.jpg)
ഹരിപ്പാട്: കടലിൽ വീണ് കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കരയ്ക്കടിഞ്ഞു.
Advertisment
ആറാട്ടുപുഴ തറയിൽകടവ് മധു ഭവനത്തിൽ മധുവിന്‍റെ മൃതദേഹമാണ് ആറാട്ടുപുഴ പത്തിശേരിൽ ജംഗ്ഷന് വടക്ക് കല്ലിശേരിൽ പടിഞ്ഞാറുഭാഗത്ത് തീരത്ത് കടൽ ഭിത്തിക്ക് മുകളിൽ അടിഞ്ഞത്.
തറയിൽക്കടവ് ഫിഷറീസ് ആശുപത്രിക്കു സമീപം തീരക്കടലിൽ വലനീട്ടാൻ ഇറങ്ങിയ മധുവിനെ വ്യാഴാഴ്ച രാവിലെ 10 മുതലാണ് കാണാതായത്.
മത്സ്യബന്ധന ബോട്ടുകളും ഫിഷറീസ് റെസ്‌ക്യൂ വള്ളവും സ്‌കൂബ ഡൈവിംഗ് സംഘവും തീര സംരക്ഷണ സേനയും നാവിക സേനയുടെ ഹെലികോപ്റ്ററും തിരച്ചിൽ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us