ഉയരപാത നിർമാണം സിപിഎം - കോൺഗ്രസ്‌ പ്രസ്താവന യുദ്ധം അവസാനിപ്പിക്കണം, കായംകുളത്തെ ജനങ്ങളോട് മാപ്പ് പറയണമെന്ന് ബിജെപി

New Update
D

ആലപ്പുഴ: ഉയരപ്പാത വിഷയത്തിൽ സിപിഎം, കോൺഗ്രസ് പ്രസ്താവനകൾ അവസാനിപ്പിച്ചു കായംകുളത്തെ ജനങ്ങളോട് മാപ്പ് പറയണം എന്ന് ബിജെപി സംസ്ഥാന കൗൺസിൽ അംഗം മഠത്തിൽ ബിജു ആവശ്യപ്പെട്ടു.

Advertisment

ദേശീയപാത വികസന അലൈമെന്റ് യോഗത്തിൽ പങ്കെടുക്കുന്നതിനു പലപ്രാവശ്യം എംപിയെയും മുൻ എംപിയെയും ദേശീയപാത അതോറിറ്റി രേഖാമൂലം അറിയിച്ചിട്ടും പങ്കെടുക്കാതിരുന്നിട്ടു പരസ്പരം കുറ്റം പറയുന്നത് സത്യം എന്ത് എന്ന് അറിയുന്ന കായംകുളത്തെ ജനങ്ങളുടെ സാമാന്യ ബുദ്ധിക്കു ടാക്സ് ഏർപ്പെടുത്തുന്ന രീതിയിൽ നിന്നും പിന്മാറണം എന്നും

അല്ലാത്ത പക്ഷം ദേശിയപാത അലൈമെന്റ് അതോറിറ്റി നടത്തിയിട്ടുള്ള മുഴുവൻ യോഗത്തിന്റെ മിനുട്സിന്റെ ഹാജർ നില പ്രസിദ്ധികരിക്കുന്നതിനു ബിജെപി തയാറാകും എന്ന് അദ്ദേഹം പറഞ്ഞു.

Advertisment