New Update
/sathyam/media/media_files/2026/01/01/ksrtc-alappuzha-2026-01-01-15-28-51.jpg)
ആലപ്പുഴ: കെ.എസ്.ആർ.ടി.സി മാർക്കറ്റിംഗ് വിഭാഗം ആലപ്പുഴ ഡിപ്പൊ ബി.ടി.സിയും വ്യാപാരി വ്യവസായി ഏകോപന സമിതി ടൗൺ യൂണിറ്റ്, റോട്ടറി ക്ലബ്ബ് ഓഫ് ആലപ്പി ഗ്രേറ്ററിൻ്റെ സഹകരണത്തോടെ കെ.എസ്.ആർ.ടി.സി ആലപ്പുഴ ഡിപ്പൊയിൽ പുതുവത്സര ആഘോഷം സംഘടിപ്പിച്ചു.
Advertisment
എ.ടി.ഒ. സുമൻ അദ്ധ്യക്ഷത വഹിച്ചു. റോട്ടറി ക്ലബ്ബ് ആലപ്പുഴ ഗ്രേറ്റർ പ്രസിഡൻ്റ് റോജസ് ജോസ് പുതുവത്സര ആഘോഷം ഉദ്ഘാടനം ചെയ്തു.
ജനറൽ വിഭാഗം സി.ഐ. സണ്ണി പോൾ, വ്യാപാരി വ്യവസായി ഏകോപനസമിതികൈ ചൂണ്ടി യൂണിറ്റ് പ്രസിഡൻ്റ് ടിപ്പ് ടോപ്പ് ജലീൽ, കേണൽ വിജയകുമാർ, ജനാർദനൻപിള്ള. എബി തോമസ്, സിബി ഫ്രാൻസീസ്, വേണു അയിലറ്റ് എന്നിവർ പ്രസംഗിച്ചു. ഡിപ്പോയിയിൽ യാത്രക്കാരായി എത്തിയ ആളുകൾക്ക് മധുരപലഹാരങ്ങൾ നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us