Advertisment

സി.വൈ.എം പന്തംകൊളുത്തി പ്രകടനത്തിൽ പ്രതിഷേധം ഇരമ്പി

മാവേലിക്കര തഴക്കര മർത്തോമ പള്ളിയിൽ നിന്ന് അരംഭിച്ച പ്രകടനം ടൗൺ ചുറ്റി പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ജംങ്ഷനിൽ സമാപിച്ചു

New Update
mavelikakra

മാവേലിക്കര: സി വൈ എമ്മിന്റെ നേതൃത്വത്തിൽ മണിപ്പൂരിൽ യാതന അനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു നടത്തിയ പന്തം കൊളുത്തി പ്രകടനത്തിൽ പ്രതിഷേധം ഇരമ്പി .

മാവേലിക്കര തഴക്കര മർത്തോമ പള്ളിയിൽ നിന്ന് അരംഭിച്ച പ്രകടനം ടൗൺ ചുറ്റി പുതിയകാവ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ജംങ്ഷനിൽ സമാപിച്ചു.

മുൻ ജനറൽ സെക്രട്ടറി പാസ്റ്റർ ജോൺ പി കോട്ടൂർ കുറ്റിയുടെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സി വൈ എം മുഖ്യരക്ഷാധികാരി തോമസ് സി കുറ്റിശ്ശേരിൽ പന്തം തെളിച്ചു മുൻ വൈസ് പ്രസിഡന്റ് സജി തെക്കേത്തലക്കലിന് കൈമാറി പ്രകടനം ഉദ്ഘാടനം ചെയ്തു.

ഫാ. അലക്സാണ്ടർ സോളമൻ, ഫ. ഗീവർഗീസ് തമ്പാൻ, വർക്കിംഗ് മുഖ്യ രക്ഷാധികാരി ജോയി ജോർജ് , തോമസ്കുട്ടി കടവിൽ , സോജൻ മാത്യു, പി എസ് ഉമ്മൻ, മോൻസി ജോൺ , റെജു കാവുംപാട്ട്, സിജു മാത്യു , മാത്യു കണ്ടത്തിൽ, ഷിജു വർഗീസ്, ജീമോൻ ചെന്നിത്തല, സിജി മാത്യു ,സാജൻ പുഞ്ചയിൽ തുടങ്ങിയവർ നേതൃത്വം നൽകി.

Advertisment