Advertisment

കായംകുളം ഉപജില്ലാ കലോത്സവം തിങ്കളാഴ്ച മുതൽ എം.എസ്.എം ഹയർ സെക്കണ്ടറി സ്കൂളിൽ തുടങ്ങും

author-image
കെ. നാസര്‍
New Update
H

കായംകുളം: ഉപജില്ലാകലോത്സവം നാളെ മുതൽ എട്ട് വരെ കായംകുളം എം.എസ്.എം എച്ച്.എസ്.എസി നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

Advertisment

ഉപജില്ലയിലെ 117 വിദ്യാലയങ്ങളിൽ നിന്നായി 5700 കലാപ്രതിഭകൾ 800 ഇനങ്ങളിലായി മത്സരത്തിൽ പങ്കെടുക്കും. ഏഴ് വേദികളിലായി മത്സരം നടക്കുന്നത്. അറബി, സംസ്‌കൃതം കലോത്സവങ്ങൾക്ക് വേദിയാകുന്നത് ശ്രീവിഠോബ ഹൈസ്കൂളിലാണ്.

ഗോത്രകലകളും ഇത്തവണ കലോത്സവത്തിൽ മത്സര ഇനമായി ഉൾപ്പെടുത്തിയിട്ടുണ്ട്. 4 ന് പ്രതിഭ എം.എൽ.എ കലോത്സവത്തിൻ്റെ ഉദ്ഘാടനകർമ്മം നിർവഹിക്കും. മുനിസിപ്പൽ ചെയർപേഴ്സൻ പി ശശികല അധ്യക്ഷത വഹിക്കും. സ്കൂൾ മാനേജർ ഹിലാൽ ബാബുവിനെ ചടങ്ങിൽ ആദരിക്കും.

എട്ടിന് വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനം മുനിസിപ്പൽ വൈസ് ചെയർമാൻ ജെ ആദർശ് ഉദ്ഘാടനം ചെയ്യും. വാർത്താസമ്മേളനത്തിൽ മുനിസിപ്പൽ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷാമില അനിമോൻ, എം .എസ് . എച്ച് എസ് എസ് പ്രിൻസിപ്പലും കലോത്സവം ജനറൽ കൺവീനറുമായ റ്റി. സിദിഖ്,ഉ പജില്ലാവിദ്യാഭ്യാസ ഓഫീസർ സിന്ധു, പബ്ലിസിറ്റി കൺവീനർ എ . മുജീബ്,

പ്രോഗ്രാം കമ്മിറ്റികൺവീനർ അനിൽബോസ്,റിസപ്ഷൻ കമ്മിറ്റി കൺവീനർ ഗോകുൽ, ഫിനാൻസ് കമ്മിറ്റി കൺവീനർ അശ്വതി, രജിസ്ട്രേഷൻ കമ്മിറ്റി കൺവീനർ പ്രജിത്, ട്രോഫി കമ്മിറ്റി കൺവീനർ ഡോ.ഹാഷ്മി,സ്റ്റേജ് കൺവീനർ ഇ .കെ സുമിമോൾ, ലൈറ്റ് സൗണ്ട് കമ്മിറ്റി കൺവീനർ മനോജ്‌കുമാർ,ഡിസിപ്ലിൻ കമ്മിറ്റി കൺവീനർ മുനീർമോൻ എന്നിവർ പങ്കെടുത്തു.

Advertisment