Advertisment

കായംകുളത്ത് എക്സൈസിൻ്റെ കഞ്ചാവ് വേട്ട; യുവാവ് പിടിയില്‍

കായംകുളത്ത് എക്സൈസിൻ്റെ കഞ്ചാവ് വേട്ട. 2.2 കിലോ കഞ്ചാവുമായി കാർത്തികപ്പള്ളി കീരിക്കാട് കണ്ണമ്പള്ളി ഭാഗം മുറിയിൽ അൻസില മൻസിൽ വീട്ടിൽ ആഷിക്. എ പിടിയിലായി

author-image
ഇ.എം റഷീദ്
New Update
ashik kayamkulam

കായംകുളം: കായംകുളത്ത് എക്സൈസിൻ്റെ കഞ്ചാവ് വേട്ട. 2.2 കിലോ കഞ്ചാവുമായി കാർത്തികപ്പള്ളി കീരിക്കാട് കണ്ണമ്പള്ളി ഭാഗം മുറിയിൽ അൻസില മൻസിൽ വീട്ടിൽ ആഷിക്. എ പിടിയിലായി. കായംകുളം എക്സൈസ് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ശ്യാം കുമാറിന്റെ നേതൃത്വത്തില്‍  പുതുപ്പള്ളി - വടക്ക് കൊച്ചുമുറി ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് യുവാവിനെ പിടികൂടിയത്.

Advertisment

കായംകുളത്തെ ലഹരി വിൽപ്പന ശൃംഖലയിലെ പ്രധാനിയാണ് ഇയാൾ. കായംകുളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കച്ചവടത്തിനായി കൊണ്ട് വന്ന കഞ്ചാവാണ്പിടികൂടിയത്. ഇയാൾ കുറച്ച് നാളുകളായി എക്സൈസ് നിരീക്ഷണത്തിലായിരുന്നു. അതിസാഹസികമായിട്ടാണ് എക്സൈസ് ഇയാളെ പിടികൂടിയത്.

അസി. എക്സൈസ്ഇൻസ്പെക്ടർ സുനിൽ കുമാർ സി, സിവിൽ എക്സൈസ് ഓഫീസർമാരായ വികാസ് വി.ആര്‍., ദീപു ജി, ബിപിൻ പി.ജി., സുരേഷ് ഇ.ഡി., വനിതാ സിവിൽ എക്സൈസ് ഓഫീസർ സവിതാ രാജൻ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ഭാഗ്യനാഥ് പി എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.

Advertisment