ഡോ. സേതുലക്ഷ്മീസ് ആയുർവ്വേദ ക്ലിനിക്ക് എറണാകുളം പുത്തൻകുരിശിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി തോമസ് ഉദ്ഘാടനം ചെയ്തു

കൃത്യമായ രോഗനിർണയം നടത്തി, ഏറ്റവും ഫലപ്രദമായ ഔഷധം നിശ്ചയിച്ച്, ഡോക്ടർ നിർദേശിക്കുന്ന അളവിൽ, നേരങ്ങളിൽ, കാലയളവിൽ സേവിച്ചാൽ ഏത് രോഗവും മാറിയിരിക്കും എന്ന് എത്രയോ അനുഭവങ്ങളാണ് ആയുർവ്വേദ ചികിത്സയിലൂടെ രോഗശമനം നേടിയവർ നമ്മുടെ മുന്നിൽ നിരത്തുന്നത്. 

New Update
dr sethulakshmis clinic-8

പുത്തൻകുരിശ്/എറണാകുളം: ആയുർവ്വേദ ചികിത്സയിൽ വർഷങ്ങളുടെ പ്രവർത്തന നൈപുണ്യവുമായി ഡോ. സേതുലക്ഷ്മി എസ്, പുത്തൻകുരിശിൽ സ്ഥാപിക്കുന്ന ഡോ. സേതുലക്ഷ്മീസ് ആയുർവ്വേദ ക്ലിനിക് എറണാകുളം പുത്തൻകുരിശിൽ പ്രവർത്തനം ആരംഭിച്ചു.

Advertisment

dr sethulakshmis clinic-4

പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് റെജി തോമസ് ക്ലിനിക്കിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബിന്ദു സുബാഷ് ഭദ്രദീപം പ്രകാശിപ്പിച്ചു.

പഞ്ചായത്ത് അംഗം ഇന്ദിരാ ഗോപി അധ്യക്ഷത വഹിച്ച ചടങ്ങിൽ, പഞ്ചായത്ത് അംഗങ്ങളായ കുര്യാച്ചൻ എം വൈ, എം പി ഏലിയാസ്, ജെയ്സൽ ജബ്ബാർ, സിജി ബൈജു, ദിവ്യ കെ എം, സുബ്രൻ എൻ വി, ജയശ്രീ കെ വി, ദീപാ ബിജു, സന്ധ്യ, അനൂപ് എൻ കെ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് റെജി കുഴിവേലി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സുബാഷ് ടി ആർ അതിഥികളെ സ്വാഗതം ചെയ്ത് സംസാരിച്ചു.

dr sethulakshmis clinic-2

അഭ്യംഗം, സ്വേദനം, ശിരോധാര, കിഴി, പിഴിച്ചിൽ, നസ്യം, വസ്തി, മറ്റ് പഞ്ചകർമ്മ ചികിത്സകൾ, ആയുർവ്വേദ സൗന്ദര്യ ചികിത്സ, പ്രസവാനന്തര ശുശ്രൂഷ, അസ്ഥി, സന്ധി, നട്ടെല്ല് സംബന്ധമായ രോഗങ്ങൾ, നടുവ് വേദന, കഴുത്ത് വേദന, സ്ത്രീകളെ ബാധിക്കുന്ന രോഗങ്ങൾ, വന്ധ്യത ചികിത്സ, ചർമ്മത്തിനും മുടിക്കും ഉള്ള പ്രത്യേക ചികിത്സ, ഗാസ്റ്റോ ഇന്റസ്റ്റിനൽ ഡിസോർഡേഴ്സ്, നാഡീ രോഗങ്ങളും മാനസിക സമ്മർദ്ദവും, ഉറക്കക്കുറവുമായി ബന്ധപ്പെട്ട രോഗങ്ങൾ, വെരിക്കോസ് വെയിൻ തുടങ്ങി എല്ലാ രോഗങ്ങൾക്കുള്ള ആയുർവ്വേദ ചികിത്സകൾ ഡോ. സേതുലക്ഷ്മീസ് ആയുർവ്വേദ ക്ലിനിക്കിൽ  ലഭിക്കുന്നതാണ് എന്ന് ഡോക്ടർ സേതുലക്ഷ്മി  പറഞ്ഞു.

dr sethulakshmis clinic-3

ഡോ. സേതുലക്ഷ്മിയുടെ വാക്കുകളിലൂടെ:

"ആയുസ്സിൻ്റെ വേദമായ ആയുർവ്വേദം, മനുഷ്യരാശിയ്ക്ക് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് തന്ന ചികിത്സാ സമ്പ്രദായമാണ്. സകലരോഗങ്ങൾക്കുമുള്ള, പാർശ്വഫലങ്ങൾ ഒട്ടും തന്നെ ഇല്ലാത്ത ഔഷധങ്ങളുടെ കലവറയാണല്ലോ പ്രകൃതിയിലുള്ളത്. 

dr sethulakshmi

കൃത്യമായ രോഗനിർണയം നടത്തി, ഏറ്റവും ഫലപ്രദമായ ഔഷധം നിശ്ചയിച്ച്, ഡോക്ടർ നിർദേശിക്കുന്ന അളവിൽ, നേരങ്ങളിൽ, കാലയളവിൽ സേവിച്ചാൽ ഏത് രോഗവും മാറിയിരിക്കും എന്ന് എത്രയോ അനുഭവങ്ങളാണ് ആയുർവ്വേദ ചികിത്സയിലൂടെ രോഗശമനം നേടിയവർ നമ്മുടെ മുന്നിൽ നിരത്തുന്നത്. 

ആയുർവ്വേദം ചെയ്യുന്നത്, രോഗം ഉണ്ടാകാനുള്ള കാരണം കണ്ടെത്തി, ആ കാരണത്തെയാണ് ചികിത്സിക്കുന്നത്. അതിനാൽ രോഗം വേരോടെ ഇല്ലാതാകുന്നു. പൗരാണിക കാലം മുതലേ തുടർന്നുവരുന്ന ഈ ചികിത്സാ സമ്പ്രദായം ഇന്ന് ലോകത്തിൻ്റെ പല ഭാഗങ്ങളിലേക്കും പടർന്നുകൊണ്ടിരിക്കുകയുമാണ്.

dr sethulakshmis clinic-5

ആരോഗ്യ ശാസ്ത്രത്തെയും, രോഗങ്ങളെയും രോഗികളെയും, ഔഷധങ്ങളെയും ഏകീകരിക്കാൻ, പഞ്ചഭൂതങ്ങളുടെയും ത്രിദോഷങ്ങളുടെയും ത്രിഗുണങ്ങളുടെയും ശുദ്ധീകരണം അനിവാര്യമാണ് എന്ന ആയുർവേദത്തിന്റെ അടിസ്ഥാന തത്വങ്ങൾ ആഴത്തിൽ ഗ്രഹിച്ച ഡോക്ടർക്ക് മാത്രമേ സാധിക്കുകയുള്ളൂ.

"കായബാലഗ്രഹഊർദ്ധ്വാംഗ ശല്യദംഷ്ട്രാ ജരാ വൃഷാൻ"എന്ന് എട്ട് അംഗങ്ങളായി വേർതിരിച്ചിരിക്കുന്ന അഷ്ടാംഗ വൈദ്യത്തെ അടിസ്ഥാനപ്പെടുത്തിയാണ് ആയുർവ്വേദത്തിൽ ചികിത്സ നിർദ്ദേശിക്കുന്നത്." 

dr sethulakshmis clinic-6

ശാന്തിഗിരി ആയുർവ്വേദ ആൻഡ് സിദ്ധ ഹോസ്പിറ്റൽ വാഴക്കാല, ഇയ്യാട്ട്മുക്ക് എറണാകുളം സൗത്ത് എന്നിവിടങ്ങളിൽ സ്പെഷ്യാലിറ്റി കൺസൾട്ടൻ്റ് ആണ് ഡോ. സേതുലക്ഷ്മി എസ്.

അഷ്ടാംഗ വൈദ്യ ചികിത്സാ പാരമ്പര്യം പിന്തുടരുന്ന ഡോ. സേതുലക്ഷ്മിയുടെ വിദഗ്ദ്ധ സേവനം, പുത്തൻകുരിശ് ഗ്രാമത്തിലും മറ്റ് സമീപ ദേശങ്ങളിലുമുള്ള ജനങ്ങൾക്ക് ലഭ്യമാക്കാനാണ് ഡോ. സേതുലക്ഷ്മീസ് ആയുർവേദ ക്ലിനിക് ലക്ഷ്യമിടുന്നത് എന്ന് ഡോ. സേതുലക്ഷ്മി സത്യം ഓൺലൈനിനോട് പറഞ്ഞു.

Advertisment