തലകീഴായി മറിഞ്ഞ് കാര്‍, ഉള്ളില്‍ കഞ്ചാവ് പൊതിയും; ഒരാള്‍ പിടിയില്‍, രണ്ടാമനായി തിരച്ചില്‍

കാര്‍ വീണപ്പോള്‍ തന്നെ വീട്ടുകാരും അയല്‍വാസികളും കാറിലുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് കാറില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്.

New Update
cqr

കൊച്ചി: വീടിന്‍റെ മുറ്റത്തേക്ക് മറിഞ്ഞ കാറില്‍ കഞ്ചാവ് ഒളിപ്പിച്ച നിലയില്‍. കിഴക്കമ്പലം ഊരക്കാട് മുരിങ്ങനാട്ട് ജയന്‍റെ വീട്ടിലേക്കാണ് കാര്‍ മറിഞ്ഞു വീണത്.

Advertisment

കാറിലുണ്ടായിരുന്ന യുവാക്കളില്‍ ഒരാളെ നാട്ടുകാര്‍ പോലീസിന് കൈമാറി. രണ്ടാമനായി തിരച്ചില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രി എട്ടു മണിയോടെ ക്രിക്കറ്റ് മത്സരം കാണുന്നതിനിടെയാണ് കാര്‍ വീടിന് മുന്നിലെ മതില്‍ തകര്‍ത്ത് മുറ്റത്തേക്ക് വീണത്. 


കാര്‍ വീണപ്പോള്‍ തന്നെ വീട്ടുകാരും അയല്‍വാസികളും കാറിലുള്ളവരെ രക്ഷിക്കാന്‍ ശ്രമിച്ചു. ഇതിനിടെയാണ് കാറില്‍ കഞ്ചാവ് പൊതി കണ്ടെത്തിയത്. ഫോണ്‍ വന്നപ്പോള്‍ ശ്രദ്ധ തെറ്റിയാണ് അപകടം സംഭവിച്ചത് എന്നായിരുന്നു യുവാക്കള്‍ പറഞ്ഞത്.


തനിക്ക് പരിക്കുണ്ട് ആശുപത്രിയില്‍ പോകണം എന്നു പറഞ്ഞാണ് സുഹൃത്തിനെ വിളിച്ച് യുവാക്കളില്‍ ഒരാള്‍ അവിടെ നിന്നും രക്ഷപ്പെട്ടത്. എന്നാല്‍ മറ്റെയാളെ നാട്ടുകാര്‍ പിടിച്ചു വച്ചു.

ഇയാളും ആശുപത്രിയില്‍ പോകണമെന്ന് പറഞ്ഞെങ്കിലും പോലീസ് വരട്ടെ എന്ന് പറഞ്ഞ് പിടിച്ചു വയ്ക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു

Advertisment