New Update
/sathyam/media/media_files/2025/12/24/christmas-carol-2025-12-24-12-35-19.jpg)
മുളന്തുരുത്തി: പതിവുപോലെ പള്ളിത്താഴം പതിനഞ്ചാം വാർഡിലെ സമന്വയ റസിഡൻ്റ്സ് അസോസിയേഷൻ ക്രിസ്തുമസ് കരോൾ നടത്തി.
Advertisment
/filters:format(webp)/sathyam/media/media_files/2025/12/24/christmas-carol-3-2025-12-24-12-36-04.jpg)
അസോസിയേഷൻ്റെ പരിധിയിൽ വരുന്ന എല്ലാ ഭവനങ്ങളും കരോൾ സംഘം സന്ദർശിച്ച് ക്രിസ്മസ് സന്ദേശം കൈമാറി. അസോസിയേഷൻ രൂപീകൃതമായതിനു ശേഷം പതിവ് തെറ്റാതെ ക്രിസ്മസ് കരോൾ നടത്തി വരുന്നുണ്ടെന്ന് സെക്രട്ടറി കെ പി ശ്യാം പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/12/24/christmas-carol-2-2025-12-24-12-35-34.jpg)
മാതൃകാപരമായ ഒട്ടേറെ പരിപാടികൾ സംഘടിപ്പിയ്ക്കുന്ന അസോസിയേഷൻ, ഏതാനും ആഴ്ചകൾ മുമ്പായി നേത്രപരിശോധന ക്യാമ്പ് നടത്തിയിരുന്നു.
കരോളിൽ സമന്വയയിലെ അമ്പതിലധികം അംഗങ്ങളുടെ സജീവ പങ്കാളിത്തമുണ്ടായത് ശ്രദ്ധേയമായി.
/filters:format(webp)/sathyam/media/media_files/2025/12/24/christmas-carol-4-2025-12-24-12-35-51.jpg)
കരോൾ സംഘം അസോസിയേഷനിലെ എല്ലാ അംഗങ്ങളുടെയും ഭവനങ്ങളിലും കരോൾ ഗീതങ്ങൾ ആലപിച്ചു. മധുരപലഹാരം വിതരണം ചെയ്ത്, ഒരുമയുടെയും, സ്നേഹത്തിന്റെയും ക്രിസ്തുമസ് സന്ദേശം നൽകുകയും ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us