Advertisment

പുതിയ കിയ സെൽറ്റോസിന് വെറും ഒരു മാസത്തിനുള്ളിൽ 31,716 ബുക്കിംഗുകൾ

New Update
kia seltos

കൊച്ചി: സെഗ്‌മെന്‍റിലെ ഏറ്റവും ഉയർന്ന ഫസ്റ്റ് ഡേ ബുക്കിംഗ് രേഖപ്പെടുത്തിയ ശേഷം, പുതിയ സെൽറ്റോസ് ഇപ്പോൾ ഒരു മാസത്തിനുള്ളിൽ 31,716 ബുക്കിംഗുകൾ നേടിയതായി കിയ ഇന്ത്യ അഭിമാനത്തോടെ പ്രഖ്യാപിച്ചു. ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന എസ്‌യുവിയായ കിയ സെൽറ്റോസിന്‍റെ പ്രീ-ബുക്കിംഗ് 2023 ജൂലൈ 14-ന് ആകർഷകമായ 10.89 ലക്ഷം രൂപ മുതൽ 19.99 ലക്ഷം രൂപ വരെയാണ് (എക്സ്-ഷോറൂം) വിലയിലാണ് ആരംഭിച്ചത്.

Advertisment

ഇന്ത്യയിൽ കിയക്ക് സ്ഥാനം ഉറപ്പിച്ച കോർ ബ്രാൻഡാണ് സെൽറ്റോസ്, മുമ്പത്തെ പതിപ്പ് 2019 മുതൽ ഇതിനകം 5 ലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചു. ഈ ബുക്കിംഗുകളുടെ ഏകദേശം 55% വും ഹയർ-എൻഡ് ട്രിമ്മുകൾക്കായി (എച്ച്ടിഎക്സ് മുതൽ) ഉള്ളതാണ്, പ്രീമിയം ഫീച്ചറുകൾക്കും ഡ്രൈവിംഗ് അനുഭവങ്ങൾക്കും മുൻഗണന നൽകുന്ന പുതിയ കാലത്തെ ഉപഭോക്താക്കളുടെ അടുപ്പം അത് എടുത്ത് കാണിക്കുന്നു.

ഇന്ത്യ എക്‌സ്‌ക്ലൂസീവ് പ്യൂട്ടർ ഒലിവ് കളറിലാണ് പുതിയ സെൽറ്റോസ് ലോഞ്ച് ചെയ്തിരിക്കുന്നത്, ഉപഭോക്താക്കൾക്കിടയിൽ ഹിറ്റായി മാറി അതിന് ഇതുവരെയുള്ള മൊത്തം ബുക്കിംഗിന്റെ 19 ശതമാനത്തോളം വരും. പുതിയ സെൽറ്റോസിന്‍റെ ശക്തമായ പെർഫോമൻസിനെ പരാമർശിക്കവെ, കിയ ഇന്ത്യ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ തേ-ജിൻ പാർക്ക് പറഞ്ഞു, “അഡ്വാൻസ്‍ഡ് 17 ഫീച്ചറുകളുള്ള എഡിഎഎസും, സെഗ്‌മെന്‍റിലെ ഏറ്റവും പവർഫുൾ എഞ്ചിനും സജ്ജമായിട്ടുള്ള ഏറ്റവും പുതിയ ട്രയൽബ്ലേസറായി ന്യൂ സെൽറ്റോസ് വേറിട്ടു നിൽക്കുന്നു."

"പുതിയ സെൽറ്റോസിന്റെ പ്രശംസനീയമായ പെർഫോമൻസിന് ഞങ്ങളുടെ നിലവിലെ വിശ്വസ്തരായ ഉപഭോക്താക്കളും കിയ കുടുംബത്തെ സ്വീകരിച്ച പുതിയ അംഗങ്ങളും കാരണമായി കണക്കാക്കാം. ന്യൂ സെൽറ്റോസ് പുതിയ വിജയഗാഥ രചിക്കുമെന്നും വരും കാലങ്ങളിൽ സെഗ്‌മെന്‍റ് ഗണ്യമായി വിപുലമാക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്.”

ഏറ്റവും നന്നായി പരിണമിച്ച, ഏറ്റവും സുരക്ഷിതവും സ്‍മാർട്ടുമാണെന്നാണ് പുതിയ സെൽറ്റോസിന്‍റെ വിശേഷണം, 26.04 സിഎം ഫുള്ളി ഡിജിറ്റൽ ക്ലസ്റ്ററും 26.03 സിഎം  എച്ച്ഡി ടച്ച്‌സ്‌ക്രീൻ നാവിഗേഷനും ഡ്യുവൽ സോൺ ഫുള്ളി ഓട്ടോമാറ്റിക് നാവിഗേഷനും ഉള്ള ഡ്യുവൽ സ്‌ക്രീൻ പനോരമിക് ഡിസ്‌പ്ലേ, ഡ്യുവൽ സോൺ ഫുള്ളി ഓട്ടോമാറ്റിക് എയർ കണ്ടീഷണർ, ആര്‍18 46.20 സിഎം ക്രിസ്റ്റൽ കട്ട് ഗ്ലോസി ബ്ലാക്ക് അലോയ് വീലുകൾ എന്നിവ പോലുള്ള സെഗ്‌മെന്‍റിലെ പ്രഥമമായ മികച്ച ഫീച്ചറുകളുടെ ശ്രേണിയാണ് അതിലുള്ളത്.

വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ഔദ്യോഗിക കിയ ഇന്ത്യ വെബ്ബ്‍സൈറ്റ്, രാജ്യത്തുടനീളമുള്ള അംഗീകൃത കിയ ഡീലർഷിപ്പുകൾ എന്നിവ മുഖേന പുതിയ സെൽറ്റോസിനായുള്ള ബുക്കിംഗ് നടത്താവുന്നതാണ്. വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനും സമാദരണീയരായ ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത ഓണർഷിപ്പ് അനുഭവം നൽകുന്നതിനും കിയ ഇന്ത്യ പ്രതിജ്ഞാബദ്ധമാണ്.

Advertisment