Advertisment

ജീവധാര ഫൗണ്ടേഷൻ പുതിയ ഓഫീസ് അങ്കമാലയില്‍ തുറന്നു. റിട്ട. ജസ്റ്റിസ് ബി. കെമാൽ പാഷ ഉദ്ഘാടനം നിര്‍വ്വഹിച്ചു

New Update
jeevadhara foundation

ജീവധാര ഫൗണ്ടേഷൻ ഓഫീസ് ഉദ്ഘാടനം റിട്ടയേർഡ് ജസ്റ്റീസ് ബി. കെമാൽ പാഷ നിർവ്വഹിക്കുന്നു. സമീപം ജോളി.എം.പടയാട്ടിൽ, പി.ജോയ്, ലക്‌സി ജോയ്, സിനി മനോജ്, സാജു ചാക്കോ, ജേക്കബ് കുരുവിള , ഫാദർ. തോമസ് വൈക്കത്തുപറമ്പിൽ, എം.പി . ആന്റണി

അങ്കമാലി: കഴിഞ്ഞ പന്ത്രണ്ട് വർഷമായി അങ്കമാലിയിൽ സാമൂഹ്യ ജീവകാരുണ്യരംഗത്ത് പ്രവർത്തിക്കുന്ന ജീവധാര ഫൗണ്ടേഷൻ ഓഫീസിന്റെ ഉദ്ഘടാനം റിട്ടയർ ജസ്റ്റിസ് ബി. കെമാൽ പാഷയും, സാമൂഹ്യ പദ്ധതികളുടെ ഉദ്ഘടാനം ലിറ്റിൽ ഫ്ലവർ ആശുപത്രയി ഡയറക്ടർ ഡോ. റവ. തോമസ് വൈക്കത്ത് പറമ്പിലും നിർവഹിച്ചു. 

Advertisment

പി.ജെ ജോയ് മുൻ എംൽഎ, അങ്കമാലി മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ സിനി മനോജ്, വാർഡ് മെമ്പർ ലെക്സി ജോയ്, വൈ.എം.സി.എ പ്രസിഡണ്ട് ഡോ. സി.കെ ഈപ്പൻ, ലോക കേരള സഭാംഗം ജോളി പടയാട്ടിൽ, കെ .ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ഡയറക്ടർ ജേക്കബ് കുരുവിള, കൗൺസിലർമാരായ അഡ്വ. ഷിയോ പോൾ, മാത്യു തോമസ്, റെജി മാത്യു, റീത്താ പോൾ, ബാസ്റ്റിൻ ഡി. പാറയ്ക്കൽ, രഘു എ.വി, ടി.വൈ. ഏലിയാസ്, പോൾ ജോവർ, ലിസ്സി പോളി, ലിലി ജോയ്, കെ.എ പൗലോസ് (എം.എം.ആർ.എ) എന്നിവര്‍ പങ്കെടുത്തു.

ജീവധാര ചെയർമാൻ സാജു ചാക്കോയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ചീഫ് അഡ്വൈസർ ഡോ . എം. പി ആന്റണി സ്വാഗതവും, റോയ് പൈനാടത്ത് നന്ദിയും പറഞ്ഞു.

Advertisment