പരസ്യ ചിത്രങ്ങളുടെ പാരമ്പര്യ ശൈലി പാടേ മാറ്റി മറിച്ചുകൊണ്ട് "ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ട്" പുതിയ പരസ്യ ചിത്രം റിലീസ് ചെയ്തു

ഉറപ്പുള്ള ഓണം ഓഫറുകളുമായി ഓക്സിജൻ...

New Update
oxygen arpo offer

എറണാകുളം: മാരിയറ്റ് ഹോട്ടൽ ഇവന്റ് ഹാളിൽ തിങ്ങിനിറഞ്ഞ പത്രപ്രവർത്തകരെയും പരസ്യകമ്പനികളെയും ത്രസിപ്പിയ്ക്കുകയും ആവേശം കൊള്ളിയ്ക്കുകയും ചെയ്ത് "ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ട്" പുതിയ പരസ്യ ചിത്രം റിലീസ് ചെയ്തു.

Advertisment

പരസ്യ ചിത്രങ്ങളുടെ പാരമ്പര്യ ശൈലി പാടേ മാറ്റി മറിച്ചുകൊണ്ട്, ഉൽപന്നങ്ങളുടെ പരാമർശം പാടേ ഒഴിവാക്കിയ പരസ്യം  പുതുതലമുറ "ആർപ്പോടെ" ഏറ്റെടുക്കുമെന്ന് ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ് പത്രസമ്മേളനത്തിൽ പറഞ്ഞു.

ഓണത്തിന്റെ സന്ദേശം പുതിയ തലമുറയിലേക്ക്, അവരുടെ രീതിയിൽ എത്തിയ്ക്കാനായതിൽ ചാരിതാർത്ഥ്യം ഉണ്ടന്ന് ഷിജോ കെ.തോമസ് എടുത്ത് പറഞ്ഞു.

ഓക്സിജൻ ബ്രാൻഡ് അംബാസിഡറും യുവതലമുറയുടെ ആവേശവുമായ ദുൽഖർ സൽമാൻ മുഖ്യ വേഷത്തിൽ അഭിനയിച്ച "ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ട്" പരസ്യചിത്രം സംവിധാനം ചെയ്തത് ശങ്കർ മഹാദേവൻ ആണ്.

ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിയ്ക്കുമ്പോൾ റാപ് സംഗീതശൈലിയിലുള്ള ഓക്സിജന്റെ പുതിയ പരസ്യ ചിത്രത്തിലെ പാട്ട് പാടി ഇനി അങ്ങോട്ടുള്ള എല്ലാ ഓണക്കാലത്തും ചുവട് വയ്ക്കുമെന്ന് ശങ്കർ മഹാദേവൻ പറഞ്ഞു.

ദുൽഖർ സൽമാന്റെ അനിതരസാധാരണമായ അഭിനയത്തോടൊപ്പം നൂറ്റി അമ്പതോളം വ്യത്യസ്ത മേഖലകളിലെ കലാകാരൻമാരുടെ വൈഭവവും കൂടി സമന്വയിപ്പിച്ചപ്പോൾ പരസ്യ ചിത്രങ്ങളുടെ പാരമ്പര്യ ശൈലി പാടേ മാറുകയായിരുന്നു.

അത്യാധുനിക ക്യാമറകളും ലൈറ്റുകളും സാങ്കേതിക വിദ്യകളും ഉപയോഗിച്ച് ചിത്രീകരണം നടത്തിയത് പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവനാണ്.

കേരളത്തിന്റെ മാത്രം കലകളായ തെയ്യം, തിറ, ഭരതനാട്യം, മോഹിനിയാട്ടം, കൃഷ്ണനാട്ടം, കഥകളി, ഓട്ടം തുള്ളൽ, തിരുവാതിര, ചാക്യാർകൂത്ത്, തീയാട്ടം, പുലികളി, മറ്റ് അനേകം നാടൻ കലകൾ എല്ലാം ഉൾക്കൊള്ളിച്ച് കൊണ്ട് ആണ് അതിമനോഹരമായ പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്.

സിതാര കൃഷ്ണകുമാർ, പരസ്യഗാനം രചിച്ച ഇഷാൻ ദേവ് എന്നിവർ പശ്ചാത്തല ഗാനം പാടുകയും  അഭിനയിയ്ക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും നല്ല ഗായികയ്ക്ക് ദേശീയ അവാർഡ് നേടിയ നാഞ്ചിയമ്മയെയും, പേര് കേട്ടാൽ തന്നെ നാവിലെ രസമുകുളങ്ങൾ ഉത്തേജിതരാകുന്ന ഷെഫ് പിള്ളയെയും മറ്റ് അനേകം നൂറിൽപരം മികച്ച കലാകാരൻമാരെയും അഭിനയിപ്പിച്ച ഈ പരസ്യചിത്രം ദേശീയ തലത്തിൽ ശ്രദ്ധേയമാകുമെന്ന് സംശയമില്ല.

ഉറപ്പുള്ള ഓണം ഓക്സിജൻ ഓഫറുകൾ


70 ശതമാനം വരെ വിലക്കുറവും 10 ശതമാനം വരെ ബാങ്കുകൾ നൽകുന്ന ക്യാഷ് ഓഫറുകളും നിലനിൽക്കുമ്പോൾ തന്നെ ഓക്സിജൻ "ആർപ്പോ" എന്ന പേരിൽ പുതിയ " ഉറപ്പുള്ള ഓണം ഓഫറുകൾ" ഉപയോക്താക്കൾക്ക് നൽകുന്നുണ്ട്. ധനകാര്യ സ്ഥാപനങ്ങൾ പൂജ്യം ശതമാനം പലിശരഹിത വായ്പയുമായി രംഗത്ത് സജീവമാണ്. 


കേടുപാടുകൾ സംഭവിച്ച ലാപ്ടോപ്പുകൾ, സ്മാർട്ട് ഫോണുകൾ എന്നിവ സർവ്വീസ് ചെയ്യുമ്പോൾ 50 ശതമാനം കിഴിവ് സർവ്വീസ് ചാർജ്ജിൽ ലഭിക്കും. പഴയ ഡിജിറ്റൽ ഗാഡ്ജറ്റുകളും വീട്ടുപകരണങ്ങളും എക്സ്ചേഞ്ച് ചെയ്ത് പുതിയത് വാങ്ങാനും സാധിക്കും.

ലോകോത്തര ബ്രാൻഡുകളുടെ ഏറ്റവും പുതിയ ഉൽപന്നങ്ങൾ ഏറ്റവും വിലക്കുറവിൽ വാങ്ങാൻ ഉപയോക്താക്കൾക്ക് ഓക്സിജനിൽ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.

കേരളത്തിലെ 34 ഓക്സിജൻ ശാഖകളിലും, ഓണക്കാലത്ത് ഉൽഘാടനം ചെയ്യാൻ പോകുന്ന കൊട്ടാരക്കര, കിളിമാനൂർ, കോതമംഗലം ശാഖകളിലും ഈ ഓഫറുകൾ ലഭിക്കും.

വലുതും ചെറുതുമായ എല്ലാ പർച്ചേസുകളിലും ഓക്സിജൻ ഉറപ്പായ സമ്മാനം നൽകുന്നുണ്ടന്ന് മാർക്കറ്റിംഗ് മാനേജർമാരായ ജോമി ജോസഫും അമൽ ദേവും അറിയിച്ചു.

വിൽപ്പനയിൽ മാത്രമല്ല, വിൽപനാനന്തര സേവനത്തിനും മുൻഗണന നൽകുന്ന സ്ഥാപനമാണ് ഓക്സിജൻ എന്ന് ജനറൽ മാനേജർമാരായ പ്രവീൺ പ്രകാശും സെബാസ്റ്റ്യൻ തോമസും പറഞ്ഞു. അതാണ് വിദേശ മലയാളികൾ ഉൾപ്പെടെയുള്ള മലയാളികൾ, പ്രത്യേകിച്ച്  യുവതലമുറ, ഓക്സിജൻ ഡിജിറ്റൽ എക്സ്പർട്ടിനെ അവരുടെ ഡിജിറ്റൽ ഡെസ്റ്റിനേഷൻ ആക്കിയിരിയ്ക്കുന്നത് എന്ന് പ്രവീണും സെബാസ്റ്റ്യനും കൂട്ടിച്ചേർത്തു.

ഓക്സിജൻ പരസ്യചിത്രം റിലീസ് ചെയ്തുകൊണ്ട് നടത്തിയ പത്രസമ്മേളനത്തിൽ ഓക്സിജൻ സിഇഒ ഷിജോ കെ. തോമസ്, ശങ്കർ മഹാദേവൻ, ജനറൽ മാനേജർമാരായ പ്രവീൺ പ്രകാശ്, സെബാസ്റ്റ്യൻ തോമസ്, മാർക്കറ്റിംഗ് മാനേജർമാരായ ജോമി ജോസഫ്, അമൽ ദേവ് എന്നിവർ പങ്കെടുത്തു.

Advertisment