വിലക്കുറവും പലിശ രഹിത വായ്‌പകളും ക്യാഷ് ബാക്ക് ഓഫറുകളുമായി ഓക്സിജനിൽ വമ്പൻ ഫ്രീഡം സെയിലിന് തുടക്കമായി. ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ എന്നിവയ്ക്ക് സർവീസ് ചാർജിൽ 50% വിലക്കുറവ്

New Update
Oxygen offer

കൊച്ചി: സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിലക്കുറവും പലിശ രഹിത വായ്‌പകളുമുൾപ്പെടെ വമ്പൻ ഫ്രീഡം ഓഫറുകളുമായി ഓക്സിജൻ. ആ​ഗസ്റ്റ് 14,15,16 തീയതികളിൽ നടക്കുന്ന ഫ്രീഡം ഓഫറിൽ 70% വരെ വിലക്കുറവും ക്യാഷ് ബാക്ക് ഓഫറുകളുമുണ്ട്. O% ശതമാനം പലിശരഹിത വായ്പ ഫിനാൻസ് കമ്പനികൾ നൽകുന്നു. ഓരോ പർചെയ്‌സിനൊപ്പവും ഉറപ്പായ സമ്മാനങ്ങൾ നേടാനുള്ള അവസരം ഉണ്ടായിരിക്കും.

Advertisment

കേടുപാടുകൾ സംഭവിച്ച ലാപ്ടോപ്പ്, സ്മാർട്ട്ഫോൺ എന്നിവ സർവീസ് ചെയ്യുന്നതിൽ സർവീസ് ചാർജിൽ 50% വിലക്കുറവ് ഉണ്ട്. പഴയ ഡിജിറ്റൽ ഗാഡ്ജെറ്റുകളും ഹോം അപ്ലയൻസസ് ഉത്പന്നങ്ങളും മാറ്റി പുതിയവ വാങ്ങുന്നതിനുള്ള പ്രത്യേകം എക്സ്ചേഞ്ച് സംവിധാനവും ഒരുക്കിയിരിക്കുന്നു. കേരളത്തിലെ 34 ബ്രാഞ്ചുകളിലും ഓണത്തോടനുബന്ധിച്ച് ഉദ്ഘാടനം ചെയ്യാൻ പോകുന്ന കൊട്ടാരക്കര, കിളിമാനൂർ, കോതമംഗലം ബ്രാഞ്ചുകളിലും ഈ ഓഫറുകൾ ലഭ്യമാണ്.

വലുതും ചെറുതുമായ എല്ലാ പർച്ചേസുകളിലും ഉറപ്പായ സമ്മാനവും നൽകുന്നുണ്ട്. വിൽപ്പനയിൽ മാത്രമല്ല വിൽപ്പനാനന്തര സേവനത്തിനും സ്ഥാപനം മുൻഗണന നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് 9020100100 എന്ന നമ്പറിൽ ബന്ധപ്പെടാം.

അതേസമയം,'ആർപ്പോ' ഓണത്തിന്റെ ഭാഗമായി ഓക്സിജൻ ബ്രാൻഡ് അംബാസിഡറായ ദുൽഖർ സൽമാൻ അഭിനയിച്ച പരസ്യ ചിത്രം പുറത്തിറങ്ങി. സംവിധായകനും നടനുമായ ശങ്കർ രാമകൃഷ്ണൻ സാക്ഷാത്കാരം നിർവഹിച്ചിട്ടുള്ള ഈ പരസ്യ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. 

തെയ്യവും തിറയും ഉൾപ്പടെ നിരവധി കലാരൂപങ്ങളെ ഉൾപ്പെടുത്തിയാണ് മനോഹരമായ പരസ്യ ചിത്രം ഒരുക്കിയിരിക്കുന്നത്. സിത്താര കൃഷ്ണകുമാർ, ഇഷാൻ ദേവ്, എന്നിവർ ഗാനം ആലപിക്കുകയും അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഇവരെ കൂടാതെ ദേശീയ അവാർഡ് നേടിയ നാഞ്ചിയമ്മ, ഷെഫ് പിള്ള എന്നിവരും മറ്റ് നൂറോളം കലാകാരന്മാരും ചിത്രത്തിൽ അണിനിരക്കുന്നു. ഓക്സിജന്റെ ഇക്കൊല്ലത്തെ ഓണത്തിന് ആർപ്പോ എന്ന പേരിലാണ് ഓഫറുകൾ ഒരുക്കിയിരിക്കുന്നത്.

Advertisment