ടി.എച്ച് മുസ്തഫ ഫൗണ്ടേഷൻ ഉദ്ഘാടനം എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ശനിയാഴ്ച നിര്‍വ്വഹിക്കും

New Update
th musthafa foundation

പെരുമ്പാവൂര്‍: പുതുതായി രൂപീകരിച്ച ടി.എച്ച് മുസ്തഫ ഫൗണ്ടേഷന്റെ ഉദ്ഘാടന ചടങ്ങും അനുസ്മരണവും ജനുവരി 31ന് നടക്കും. ശനിയാഴ്ച വൈകിട്ട് 5ന് പെരുമ്പാവൂര്‍ ഫാസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന ചടങ്ങില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപി ഫൗണ്ടേഷന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 

Advertisment

ജനപ്രതിനിധികള്‍, സാമൂഹിക-സാംസ്കാരിക-സാമുദായിക രംഗങ്ങളിലെ പ്രമുകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.

മുൻ മന്ത്രിയും എം.എൽ.എയും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ടി. എച്ച് മുസ്തഫ ജനങ്ങൾക്കായി ജീവിതം സമർപ്പിച്ച ഒരു വ്യക്തിത്വമായിരുന്നു. അദ്ദേഹത്തിന്റെ മൂല്യങ്ങളും സേവന ദർശനവും തുടർന്നു കൊണ്ടുപോകാനാണ് ഈ ഫൗണ്ടേഷനിലൂടെ ശ്രമിക്കുന്നത്. 

ഏവരെയും ഫൗണ്ടേഷന്‍റെ ഉദ്ഘാടന ചടങ്ങിലേക്ക് ക്ഷണിക്കുന്നതായി കുടുംബാംഗങ്ങളും ഫൗണ്ടേഷന്‍ അംഗങ്ങളും അറിയിച്ചു.

Advertisment